ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പടയുടെ വിജയം.
ചാമ്പ്യന്‍സ് ലീഗ് ആദ്യ സെമിയില്‍ ജര്‍മന്‍ ക്ലബായ ലീപ്‌സിഷിനെ പരാജയപ്പെടുത്തി പി.എസ്.ജി ഫൈനലില്‍. ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാദിയോ ദേ ലൂസില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പടയുടെ വിജയം. കളിയുടെ 13ാം മിനുട്ടില്‍ തന്നെ മാര്‍ക്വിനോസ് പി.എസ്.ജിക്കായി ആദ്യ ഗോള്‍ കണ്ടെത്തി
![ചാമ്പ്യന്‍സ് ലീഗ്; പി.എസ്.ജി ഫൈനലില്‍](https://i0.wp.com/gumlet.assettype.com/mediaone%2F2020-08%2Fa362ba6f-f371-428d-bde6-4eb51007949a%2Fmr.jpg?w=640&ssl=1)
പിന്നീട് പ്രതിരോധത്തിലൂന്നി കളിച്ച ലീപ്‌സിഷിന്‍റെ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിക്കാനുള്ള നിയോഗം എയ്ഞ്ചല്‍ ഡി മരിയക്കായിരുന്നു. സ്കോര്‍(2-0)
![ചാമ്പ്യന്‍സ് ലീഗ്; പി.എസ്.ജി ഫൈനലില്‍](https://i0.wp.com/gumlet.assettype.com/mediaone%2F2020-08%2F73e85c28-8721-4629-917f-1e79d4adbc4e%2Fde.jpg?w=640&ssl=1)
55-ാം മിനുട്ടില്‍ പി.എസ്.ജിക്കായി യുവാന്‍ ബെര്‍നറ്റ് പട്ടിക പൂര്‍ത്തിയാക്കി. സ്കോര്‍ (3-0)
![ചാമ്പ്യന്‍സ് ലീഗ്; പി.എസ്.ജി ഫൈനലില്‍](https://i0.wp.com/gumlet.assettype.com/mediaone%2F2020-08%2F16c76265-f546-470a-a8d9-4163d6741382%2Fbr.jpg?w=640&ssl=1)
ബയേൺ മ്യൂണിക്കും ഒളിമ്പിക് ലിയോണും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായി ഫൈനലില്‍ പി.എസ്.ജി ഏറ്റുമുട്ടും.