പരിശീലകരുടെ ഒരോ ഭാവങ്ങളും ഒപ്പിയെടുക്കുന്ന പരുപാടി മത്സരങ്ങള്‍ ചിത്രീകരിക്കുന്നവര്‍ നിര്‍ത്തണം എന്ന് ബാഴ്സലോണ പരിശീലകന്‍ സെറ്റിയന്‍. സെറ്റിയന്റെ സഹ പരിശീലകന്‍ എദെറിന്റെ ബെഞ്ചില്‍ ഇരുന്നുള്ള രോഷ പ്രകടങ്ങള്‍ വിവാദമായതോടെയാണ് സെറ്റിയന്‍ ഈ വാദം ഉന്നയിച്ചത്. മത്സരം തുടങ്ങി അവസാനം വരെ പരിശീലകരുടെ ഒരോ വികാരവും ചിത്രീകരിക്കാന്‍ വേണ്ടി മാത്രം ക്യാമറകളുണ്ട്. ഇത് ശരിയായ കാര്യമല്ല എന്ന് സെറ്റിയെന്‍ പറഞ്ഞു.
ഇത് നാണംകെട്ട പരുപാടിയാണ് എന്നും എത്രയും പെട്ടെന്ന് ഈ ക്രൂരത മാധ്യമങ്ങള്‍ അവസാനിപ്പിക്കണം എന്നും ബാഴ്സലോണ പരിശീലകന്‍ പറഞ്ഞു. എല്‍ ക്ലാസികോ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് ഇടയില്‍ സെറ്റിയന്റെ സഹ പരിശീലകനായ എദെര്‍ ബാഴ്സലോണ താരങ്ങള്‍ക്ക് എതിരെ ആക്രോഷിക്കുന്നതും അവരെ അസഭ്യം പറയുന്നതും ഒക്കെ മാധ്യമങ്ങള്‍ ഒപ്പിയെടുത്ത് ടെലിക്കാസ്റ്റ് ചെയ്തിരുന്നു.