മിന്നുംഫോമില്‍ തുടരുന്ന ഇന്ത്യയുടെ ബില്യാഡ്സ് താരം പങ്കജ് അദ്വാനിക്ക് 22ാം ലോകകിരീടം. ഐ.ബി.എസ്.എഫ് ബില്യാഡ്സ് ചാമ്പ്യന്‍ഷിപ്പിലാണ് പങ്കജിന്റെ കിരീടനേട്ടം. ഈ വിഭാഗത്തില്‍ ഇത് പങ്കജിന്റെ തുടര്‍ച്ചയായ നാലാം കിരീടമാണ്. കഴിഞ്ഞ ആറു വര്ഷത്തിനിടയ്ക്കുള്ള അഞ്ചാം കിരീടം.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ നാ ത്വായ് ഊവിനെയാണ് ഇക്കുറിയും ഫൈനലില്‍ പങ്കജ് കീഴടക്കിയത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ കലാശപ്പോരില്‍ 6-2 എന്ന സ്കോറില്‍ ഏതാണ്ട് ഏകപക്ഷീയമായാണ് പങ്കജ് ജയിച്ചുകയറിയത്. പകുതി സമയത്ത് 3-0 എന്ന സ്കോറില്‍ മുന്നിലായിരുന്നു പങ്കജ്.