Football Sports

ഒഡിഷക്ക് ആദ്യം ജയം സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‍സ്

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ആദ്യ ജയം സ്വന്തമാക്കി ഒഡിഷ എഫ്.സി. ഇരട്ട ഗോളുകളുമായി ഡിയഗോ മൗറീസിയോ തിളങ്ങിയ മത്സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം തോല്‍വിയാണിത്.

സ്റ്റീവൻ ടെയ്‍ലർ (42), ഡീഗോ മൗറീഷ്യോ (50,60) എന്നിവരാണ് ഒഡിഷയ്ക്കായി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് താരം ജീക്സൻ സിങ്ങിന്റെ സെൽഫ് ഗോളുകൂടി ചേർത്ത് ഒഡിഷയുടെ ഗോൾ നാല്. ജോർദാൻ മറെ (7), ഗാരി ഹൂപ്പർ (79) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ആദ്യം മുന്നിലെത്തിയത് ബ്ലാസ്റ്റേഴ്‌സായിരുന്നെങ്കിലും ആക്രമണത്തിന് ഇറങ്ങിയപ്പോള്‍ വരുത്തിയ പ്രതിരോധ പിഴവുകളാണ് പിന്നീട് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.