Football Sports

നെയ്മറിനെ അധിക്ഷേപിച്ച്‌ പിഎസ്ജി ആരാധകര്‍

ബ്രസിലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ അധിക്ഷേപിച്ച്‌ പിഎസ്ജിയുടെ ആദ്യ മത്സരത്തില്‍ ബാനറുകള്‍ ഉയര്‍ന്നു. നെയ്മര്‍ പുറത്ത് പോകണം എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു പിഎസ്ജി ആരാധകര്‍ ഇന്ന് സ്റ്റേഡിയത്തിലെത്തിയത്. ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാമ്ബ്യന്മാരായ പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകള്‍ നിമെസിനെ ഇന്ന് പരാജയപ്പെടുത്തിയിരുന്നു.

നെയ്മര്‍ ഒഴികെയുള്ള പിഎസ്ജി സൂപ്പര്‍ താരങ്ങള്‍ ഇന്ന് കളത്തില്‍ ഇറങ്ങിയിരുന്നു. ഫുട്ബോള്‍ ലോകത്തെപ്പോലെ തന്നെ പിഎസ്ജി ആരാധകരും നെയ്മറിന്റെ ട്രാന്‍സ്ഫര്‍ റൂമറുകളെ തുടര്‍ന്ന് വശംകെട്ടിരിക്കുകയാണെന്നത് ഇന്ന് ഗാലറിയില്‍ തെളിഞ്ഞു. ഈ സീസണില്‍ നെയ്മര്‍ ക്ലബ്ബ് വിടുമെന്ന് ഏതാണ്ടുറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. ബ്രസീലിയന്‍ താരത്തിനായി ബാഴ്സലോണയും റയല്‍ മാഡ്രിഡും രംഗത്തുണ്ട്. 2017ല്‍ റെക്കോര്‍ഡു തുകയ്ക്കാണ് ക്യാമ്ബ് നൗ വിട്ട് പാരീസിലേക്ക് നെയ്മര്‍ എത്തിയത്.