ബ്രസീൽ സൂപ്പർ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്. 2024 ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക നഷ്ടമാകും. താരത്തിന്റെ പരുക്ക് ഉടൻ ഭേദമാകില്ലെന്ന് ഡോക്ടർ അറിയിച്ചു. 2024 ഓഗസ്റ്റിൽ മാത്രമേ നെയ്മർ കായികക്ഷമത വീണ്ടെക്കൂവെന്ന് ഡോക്ടർ അറിയിച്ചു. കഴിഞ്ഞ മാസമാണ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്ക്ക് എതിരായ മത്സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു.ആദ്യ പകുതിയില്‍ ഒരു ടാക്കിളിനിടെ താരത്തിന്റെ കാല് തിരിഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ സ്ട്രെക്ചറിലാണ് നെയ്മറെ പുറത്തേക്ക് കൊണ്ടുപോയത്.മത്സരത്തില്‍ ബ്രസീല്‍ 2-0ന് പരാജയപ്പെട്ടിരുന്നു. നെയ്മറിനേറ്റ പരുക്ക് ഇന്ത്യന്‍ ആരാധകര്‍ക്ക് തിരിച്ചടിയായി.സൗദി ക്ലബ്ബ് അല്‍ ഹിലാലിനായി കളിക്കുന്ന നെയ്മര്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ സിറ്റിക്കെതിരേ ഇന്ത്യയില്‍ വന്ന് കളിക്കാനിരിക്കെയാണ് പരുക്കേറ്റത്. ഇതിനു മുമ്പ് ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുമ്പാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെയാണ് വീണ്ടും പരുക്കേറ്റത്.
Related News
പ്രീസീസൺ പര്യടനത്തിനായി തകർപ്പൻ ടീം പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്; 26 അംഗ സ്ക്വാഡിൽ പുതിയ സൈനിങും
വിദേശ പ്രീസീസൺ പര്യടനത്തെപ്പറ്റി അനിശ്ചിതത്വങ്ങൾ നിലനിൽക്കെ ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 26 അംഗ സ്ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഫിഫ എഐഎഫ്എഫിനു വിലക്കേർപ്പെടുത്തിയതിനാൽ ബ്ലാസ്റ്റേഴ്സിൻ്റെ വിദേശ പര്യടനം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചതിനാൽ ഈ അനിശ്ചിതത്വം നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. അഞ്ച് വിദേശികളക്കം തകർപ്പൻ ടീമാണ് യുഎഇയിലേക്ക് പോവുക. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച്, യുറുഗ്വെ പ്ലേമേക്കർ അഡ്രിയാൻ ലൂണ എന്നിവർക്കൊപ്പം ഈ സീസണിൽ ടീമിലെത്തിച്ച സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ […]
സന്തോഷ് ട്രോഫി ഫുട്ബോൾ; കേരളം ഫൈനല്‍ റൗണ്ടില്‍
സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിലാണ് കേരളം പുതുച്ചേരിയെ തോല്പിച്ചത്. മൂന്നു മത്സരങ്ങളും വിജയിച്ച് ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശനം. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. 21-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗില്‍ബര്‍ട്ട് കേരളത്തിന് ലീഡ് നല്കി. മൂന്നു മിനിറ്റിനുള്ളില്‍ അര്ജുന് ജയരാജിലൂടെ കേരളം രണ്ടാം ഗോളും നേടി. എന്നാൽ 39-ാം മിനിറ്റില്‍ അന്സണ് സി […]
ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം
ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ആസ്ട്രേലിയ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഉസ്മാന് ഖ്വാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്സ്കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മാര്‍ക്കസ് സ്റ്റോയ്നിസ് 43 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ […]