ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ആത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരം റൊണാള്‍ഡോയുടെ 175ാമത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു. മത്സരത്തില്‍ യുവന്റസ് 1-0 എന്ന സ്കോറിന് വിജയിച്ചിരുന്നു.
എ.സി മിലാന് ലെജന്റായിരുന്ന പാവ്ലോ മാല്‍ദിനിയുടെ റെക്കോര്‍ഡാണ് ഇതോടെ റൊണാള്‍ഡോ തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗില്‍ 174 മത്സരങ്ങളിലാണ് മാല്‍ദിനി കളിച്ചിട്ടുള്ളത്. സാവി ഹെര്‍ണാണ്ടസ് 173 മത്സരങ്ങളുമായി നാലാം സ്ഥാനത്തുണ്ട്.
ഇനി റൊണാള്‍ഡോക്ക് തകര്‍ക്കാനുള്ളത് റയലില്‍ തന്റെ സഹകളിക്കാരനായിരുന്ന, ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളുമായ ഐകര്‍ കസീയസിനെയാണ്. 188 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കസീയസ് കളിച്ചിട്ടുണ്ട്. എന്നാല്‍ റൊണാള്‍ഡോ ഈ ഫോം നിലനിര്‍ത്തുകയാണെങ്കില്‍ അധികം വൈകാതെ ഈ റെക്കോര്‍ഡ് മറികടക്കുമെന്നാണ് ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.