കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ സൂപ്പര്‍കോപ്പ ഇറ്റാലിയാനയില്‍ ലാസിയോയോട് ഫൈനലില്‍ തോറ്റ യുവന്റസിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പരാജയമാണിത്. ആറാം തവണയാണ് നാപോളി കോപ ഇറ്റാലിയ ചാമ്പ്യന്മാരാകുന്നത്…
നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ച നാപോളിക്ക് ഇറ്റാലിയന്‍ കപ്പ്. കരിയറില്‍ ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടര്‍ച്ചയായി ഫൈനലുകളില്‍ പരാജയപ്പെടുന്നത്. പുതിയ നിയമപ്രകാരം എക്‌സ്ട്രാ ടൈം ഒഴിവാക്കിയ ഫൈനലില്‍ ഷൂട്ടൗട്ടിനിടെ യുവന്റസിന്റെ ഡിബാലയും ഡാനിലോയും അവസരങ്ങള്‍ പാഴാക്കി.
ബാറിന് കീഴില്‍ ജിയാന്‍ലൂജി ബഫണിന്റെ മനോഹരമായ രക്ഷപ്പെടുത്തലുകള്‍ ഇല്ലായിരുന്നെങ്കില്‍ നാപോളി നിശ്ചിത സമയത്ത് തന്നെ കപ്പടിക്കുമായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഡെനി ലോറെന്‍സോയാണ് 42കാരനായ ബഫണെ ആദ്യം പരീക്ഷിച്ചത്. നിശ്ചിത സമയത്തിന്റെ അവസാനഘട്ടങ്ങളില്‍ ഗോള്‍വര രക്ഷപ്പെടുത്തലുകള്‍വരെ ബഫണ്‍ നടത്തി.
Campioniiiiiiiiiii 😍🥇
— Official SSC Napoli (@sscnapoli) June 17, 2020
🏆 #CoppaItaliaCocaCola
💙 #ForzaNapoliSempre pic.twitter.com/fWAaIZQNAk
90 മിനുറ്റിന് ശേഷം നേരെ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ആദ്യ കിക്കെടുത്ത യുവന്റസിന്റെ പൗലോ ഡിബാലയുടെ കിക്ക് നാപോളി ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ ഡാനിലോ പുറത്തേക്കടിച്ചു. നാപോളിക്കുവേണ്ടി കിക്കെടുത്ത നാലു പേരും വലയിലാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കിക്കെടുക്കും മുമ്പേ യുവന്റസിന്റെ പരാജയം പൂര്‍ണ്ണമായി.
കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ സൂപ്പര്‍കോപ്പ ഇറ്റാലിയാനയില്‍ ലാസിയോയോട് ഫൈനലില്‍ തോറ്റ യുവന്റസിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പരാജയമാണിത്. ഫുട്‌ബോളിലെ പോരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറില്‍ ആദ്യമായാണ് അദ്ദേഹം രണ്ട് ഫൈനലുകളില്‍ തോല്‍വി സമ്മതിക്കുന്നത്. കരിയറിലെ 32ാം കിരീടമെന്ന 35കാരനായ റൊണാള്‍ഡോയുടെ സ്വപ്‌നമാണ് ഫൈനലില്‍ പൊലിഞ്ഞത്.
കോപ്പ ഇറ്റാലിയയുടെ ഫൈനലുകളില്‍ 11 വര്‍ഷത്തിനിടെ ആദ്യമായാണ് ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കുന്നത്. ആറാം തവണയാണ് നാപോളി കോപ ഇറ്റാലിയ ചാമ്പ്യന്മാരാകുന്നത്.