Football Sports

പി എസ് ജിയ്ക്കായി മെസ്സി ഇന്ന് കളത്തിൽ

അര്‍ജന്റീനിയൻ താരം ലയണല്‍ മെസിയുടെ ഫ്രഞ്ച്‌ ലീഗ്‌ ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന ആകാംക്ഷയിലാണു കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ മെസിയുടെ പുതിയ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍(പി എസ് ജി) സ്‌ട്രാസ്‌ബര്‍ഗിനെ നേരിടും. ഫ്രാന്‍സില്‍ കൊവിഡ്‌-19 വൈറസ്‌ മഹാമാരിയുടെ വ്യാപന ഭീഷണി കുറഞ്ഞതിനാൽ കാണികള്‍ക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്‌.

മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ്‌ വിട്ട സെര്‍ജിയോ റാമോസ്‌, അഷ്‌റാഫ്‌ ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ വിന്‍ദാലം എന്നിവരും പി.എസ്‌.ജിയിലേക്കു ചേക്കേറിയിരുന്നു. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പി.എസ്‌.ജി. മെസിയെ അവതരിപ്പിക്കുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ.

നെയ്‌മര്‍, കിലിയന്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം മെസിയും മുന്നേറ്റ നിരയില്‍ എത്തിയതോടെ കോച്ച്‌ പൊച്ചെറ്റിനോ സമ്മര്‍ദത്തിലായി.

കോപാ അമേരിക്കയില്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ച ശേഷം മെസി വിശ്രമത്തിലായിരുന്നു. പുതിയ അന്തരീക്ഷത്തോടെ താദാമ്യം പ്രാപിക്കാന്‍ താരത്തിനു കൂടുതല്‍ സമയം വേണ്ടിവരുമെന്നും കോച്ചിന്റെ വിലയിരുത്തൽ. ജയത്തിൽ കുറഞ്ഞതൊന്നും പി.എസ്‌.ജി. മാനേജ്‌മെന്റ്‌ പ്രതീക്ഷിക്കുന്നില്ല.