ഈ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് ലെവന്‍ഡോവ്‌സ്‌കി വാങ്ങിക്കുമ്പോള്‍ ആരാധകരുടെ ശ്രദ്ധ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കായിരുന്നു. അവാര്‍ഡ് പ്രഖ്യാപന സമയത്തെ റൊണാള്‍ഡോ മുഖഭാവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് മെസി ആര്‍ക്കാണ് വോട്ട് ചെയ്തതെന്നാണ്.
മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ മെസിക്ക് ആദ്യമായി റൊണാള്‍ഡോ വോട്ട് ചെയ്തു. തന്റെ ആദ്യ വോട്ട് ലെവന്‍ഡോവ്‌സ്‌കിക്കും രണ്ടാമത്തെ വോട്ട് മെസിക്കുമാണ് റൊണാള്‍ഡോ നല്‍കിയത്. മൂന്നാമത്തെ വോട്ട് പി.എസ്.ജി താരമായ എംബാപ്പെയ്ക്കും.
എന്നാല്‍ മെസിയും ലെവന്‍ഡോവ്‌സ്‌കിയും റൊണാള്‍ഡോക്ക് വോട്ട് നല്‍കിയില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി റൊണാള്‍ഡോക്ക് മെസി വോട്ട് നല്‍കിയിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. നെയ്മര്‍ക്ക് ആദ്യ വോട്ടും രണ്ടാമത്തേത് എംബാപ്പെക്കും മൂന്നാമത്തേക് ലെവന്‍ഡോവ്‌സ്‌കിക്കും മെസി വോട്ട് ചെയ്തു.
ലെവന്‍ഡോവ്‌സ്‌കിയാവട്ടെ ഇത്തവണ മെസിക്കും ക്രിസ്റ്റിയാനോയ്ക്കും വോട്ട് ചെയ്തില്, പകരം ബയേണ്‍ താരം തിയാഗോ അല്‍കാന്‍ട്രയ്ക്കാണ് ലെവന്‍ഡോവ്‌സ്‌കി ഒന്നാമത്തെ വോട്ട് നല്‍കിയത്. രണ്ടാമത്തെ വോട്ട് നെയ്മര്‍ക്കും മൂന്നാമത്തേത്ത് ഡിബ്രൂയിനും നല്‍കി.