കോപ്പ അമേരിക്ക ഫുട്ബോളിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട അര്‍ജന്റീന നായകന് ലയണല്‍ മെസിക്ക് വിലക്ക്. തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. കോപ്പ അമേരിക്ക മത്സര ശേഷം ടൂര്‍ണമെന്റിന്റെ സംഘാടകര്‍ക്കും റഫറിമാര്‍ക്കും എതിരെ മെസി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബ്രസീലിനെ ചാമ്പ്യന്മാരാക്കാന് റഫറിമാര്‍ ഒത്തുകളിക്കുകയാണെന്നും, അഴിമതി നിറഞ്ഞ മത്സരത്തിന്റെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വേണ്ടെന്നും മെസി പറഞ്ഞിരുന്നു.
Related News
ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം
ആസ്ട്രേലിയ്ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആസ്ട്രേലിയക്ക് 65 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ജോ ബേൺസിനെ പൂജ്യത്തിന് മടക്കി ബുംമ്രയാണ് തുടക്കമിട്ടത്. മാത്യു വേഡിനെയും (30) സ്റ്റീവൻ സ്മിത്തിനെയും (0) പുറത്താക്കി അശ്വിൻ ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കി. മർനസ് ലബുഷെയ്നും (26) ട്രാവിസ് ഹെഡുമാണ് (30) ക്രീസിൽ. നായകന് വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് അജിങ്ക്യ രാഹനെയാണ് ടീമിനെ നയിക്കുന്നത്. അഡ്ലെയ്ഡ് […]
പിങ്ക് ബോളിന്റെ രുചിയറിഞ്ഞ് കോഹ് ലി, ഗില്ലിന് ബൗണ്‍സര്‍ പ്രഹരം; പതിവില്ലാതെ ത്രോഡൗണ്‍ നെറ്റ്സ് മാറ്റി സ്ഥാപിച്ച് ഇന്ത്യ
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് മുന്‍പായി പിങ്ക് ബോളില്‍ പരിശീലനം നടത്തി ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിയും. നേരത്തെ, രഹാനെ, പൂജാരെ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പിങ്ക് ബോളില്‍ നെറ്റ്സില്‍ വിയര്‍പ്പൊഴുക്കിയിരുന്നു. വിശ്രമം കഴിഞ്ഞ് ടെസ്റ്റ് പരമ്ബരയ്ക്കായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ കോഹ് ലി തെരഞ്ഞെടുത്തു. എന്നാല്‍, നെറ്റ്സില്‍ ലൈറ്റ്സിന് കീഴിലോ, പിങ്ക് ബോളില്‍ മുഴുവന്‍ സമയമോ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയിട്ടില്ല. പേസര്‍, സ്പിന്നര്‍, ത്രോ ഡൗണ്‍സ് എന്നിങ്ങനെ […]
പാകിസ്താനിൽ രണ്ട് അധിക ടി-20കൾ കൂടി കളിക്കുമെന്ന് ഇംഗ്ലണ്ട്
അടുത്ത വർഷം നടക്കാനിരിക്കുന്ന പാകിസ്താൻ പര്യടനത്തിൽ ആകെ 7 ടി-20കൾ കളിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. നേരത്തെ അഞ്ച് ടി-20 മത്സരങ്ങളാണ് തീരുമാനിച്ചിരുന്നത്. ഇതിനോടൊപ്പം 2 മത്സരങ്ങൾ കൂടി കൂട്ടിച്ചേർത്താണ് പുതിയ ഷെഡ്യൂൾ. അടുത്ത വർഷം സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായാവും പര്യടനം. (England play T20 Pakistan) 2005നു ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം നടത്തുന്നത്. ഇക്കൊല്ലത്തെ ടി-20 ലോകകപ്പിനു മുൻപ് ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ പിന്മാറി. […]