Football Sports

കോവിഡിനെയും തോല്‍പ്പിച്ച് മെസി

ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ച് മെസി തന്നെ ബാഴ്‌സലോണ മാനേജ്‌മെന്റിന് ഫാക്‌സ് അയിച്ചിരുന്നു

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടതില്‍ കോവിഡിനെ പിന്നിലാക്കി മെസി. മെസി ബാഴ്‌സലോണ വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ ലോകത്തെ ഏറ്റവും ആധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് മെസ്സിയെ സംബന്ധിക്കുന്ന വാര്‍ത്തകളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് ആയിരുന്നു ഗൂഗിളിന്റെ സെര്‍ച്ച് ചാര്‍ട്ടില്‍ മുന്‍പില്‍ നിന്നിരുന്നത്. മെസി എന്ന വാക്ക് ഉപയോഗിച്ചുള്ള സെര്‍ച്ചുകള്‍ കൂടിയതിനൊപ്പം, മെസി ലീവ്‌സ് ബാഴ്‌സ എന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലിന്റെ എണ്ണം വര്‍ധിച്ചത് 2300 ശതമാനമാണ്.

കോവിഡിനെയും തോല്‍പ്പിച്ച് മെസി

മെസിയെ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടിയതിന് ഒപ്പം ബാഴ്‌സ പ്രസിഡന്റ് ബാര്‍തോമ്യുവിനെ തെരയുന്നതും കുത്തനെ വര്‍ധിച്ചു. ബാര്‍തൊമ്യുവിനെ സെര്‍ച്ച് ചെയ്യുന്നതില്‍ 1450 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ച് മെസി തന്നെ ബാഴ്‌സലോണ മാനേജ്‌മെന്റിന് ഫാക്‌സ് അയിച്ചിരുന്നു. ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റ് ബാര്‍ത്തോമുവുമായുള്ള അഭിപ്രായ ഭിന്നതയാണ് മെസ്സിയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നത്. മെസ്സിയുടെ പല ആവിശ്യങ്ങളും ക്ലബ്ബ് പരിഗണിക്കാത്തതും മെസ്സിയുടെ കൂടുമാറ്റത്തിന് വഴി തുറന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.