Football Sports

ഹൃദയങ്ങള്‍ കീഴടക്കി ആ കംബോഡിയന്‍ ആരാധകന്‍

സത്രീകള്‍ക്ക് ഇറാനിലെ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചതോടെ ശ്രദ്ധേയമായതാണ് ഇറാന്‍- കംബോഡിയ പോരാട്ടം. മത്സരത്തില്‍ ഇറാന്‍ എതിരില്ലാത്ത 14 ​ഗോളിന് ജയിക്കുകയും ചെയ്തതോടെ മത്സരം ലോകം മുഴുവന്‍ അറിയപ്പെടുകയും ചെയ്തു.

എന്നാല്‍ ഇതേ മത്സരത്തില്‍ എത്തിയ ഒരു കംബോഡിയന്‍ ആരാധകന്‍ അല്‍പം വൈകിയാണങ്കിലും ഫുട്ബോള്‍ ലോകം കീഴിടക്കിയിരിക്കുകയാണ്. സ്വന്തം രാജ്യം ഇത്ര കനത്ത തോല്‍വി ഏറ്റവുവാങ്ങിയപ്പോഴും മത്സരത്തിലുടനീളം ടീമിനായി ആര്‍ത്തുവിളിക്കുകയായിരുന്നു ഈ പേരറിയാത്ത ആരാധകന്‍.

മൂന്ന് ഡ്രമ്മുകളും ഒരു മെ​ഗാഫോണും കംബോഡിയന്‍ പതാകയുമായാണ് ഇയാള്‍ എത്തിയത്. ഡ്രം മുഴക്കിയും ഉറക്കെ അലറിവിളിച്ചും ഇയള്‍ സ്വന്തം ടീമിനെ മുഴുവന്‍ സമയവും പ്രത്സാഹിപ്പിച്ചിരുന്നു.

ഏതാണ്ട് ആറായിരം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇയാള്‍ ഇറാനിലെ ടെഹ്റാനിലുള്ള ആസാദി സ്റ്റേഡിയത്തിലെത്തിയത്. മത്സരം ടീം ദയനീയമായി തോറ്റപ്പോഴും ഫുട്ബോളിനോടും സ്വന്തം രാജ്യത്തിനോടുമുള്ള സ്നേഹവും ആത്മാര്‍ഥതയും പ്രകടിപ്പിച്ച ഈ ആരാധകനെ അഭിനന്ദിക്കുന്ന തിരിക്കിലാണിപ്പോള്‍ ഫുട്ബോള്‍ ലോകം