ബാഴ്സലോണക്കെതിരായ മത്സരത്തില്‍ റഫറിക്കെതിരെ മോശം പരമാര്‍ശം നടത്തിയതിനു കഠിന വിലക്ക് നേരിട്ട ഡിയേഗോ കോസ്റ്റക്ക് അത്ലറ്റികോ മാഡ്രിഡ് പിഴയിട്ടു. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡിയേഗോ കോസ്റ്റ ടീമിനൊപ്പം പരിശീലനത്തിന് ഹാജരായില്ല. റഫറിക്കെതിരെ മോശം പരമാര്‍ശം നടത്തിയതിന് കോസ്റ്റയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് 8 മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഡിയേഗോ കോസ്റ്റക്ക് സീസണില്‍ എനി കളിക്കാനാവുമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ക്ലബ് താരത്തിനെതിരെ നടപടിക്ക് മുതിര്‍ന്നത്.
ബാഴ്സിലോണക്കെതിരായ മത്സരത്തില്‍ 10 പേരുമായി കളിച്ച അത്ലറ്റികോ മാഡ്രിഡ് തോല്‍ക്കുകയും ചെയ്തിരുന്നു. തോല്‍വിയോടെ ലാ ലീഗ കിരീടം ബാഴ്സലോണ സ്വന്തമാക്കുമെന്ന് ഏറെ കുറെ ഉറപ്പായിരുന്നു. ചെല്‍സിയില്‍ നിന്ന് 60 മില്യണ്‍ യൂറോക്ക് ഈ സീസണിന്റെ തുടക്കത്തില്‍ എത്തിയ കോസ്റ്റക്ക് മികച്ച ഫോം പുറത്തെടുക്കാനായിരുന്നില്ല. ഈ സീസണിന്റെ അവസാനത്തോടെ കോസ്റ്റ ക്ലബ് വിടുമെന്നാണ് കരുതപ്പെടുന്നത്.