Football Sports

ജയം കൊതിച്ച് ബ്ലാസ്റ്റേഴ്‍സ് ഇന്നിറങ്ങും

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി നിര്‍ത്തിവച്ച ഐ.എസ്.എല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പ്ലേയ് ഓഫ് പ്രതീക്ഷകൾ നഷ്ടമായ ബ്ലാസ്റ്റേർസ് സൂപ്പർ കപ്പ് യോഗ്യതയാണ് ലക്ഷ്യമിടുന്നത്.

നിലവിലെ എട്ടാം സ്ഥാനത്ത് നിന്നും സൂപ്പർ കപ്പിലേക്ക് യോഗ്യത നേടുക. കേരളത്തിന്റെ ഫുട്ബോൾ രാജാക്കൻമാരുടെ ഇനിയുള്ള സ്വപ്നം അതു മാത്രമാണ്. വിനീതും നർസാരിയും ഡേവിഡ് ജെയിംസും പോയ വിടവിലേക്ക് പുതിയ പരിശീലകനും താരങ്ങളും വന്നു. നെലോ വിൻഗാദയെന്ന പരിശീലകന്റെയും സന്ദേഷ് ജിംഗാൻ എന്ന നായകന്റെയും ചിറകിലേറി ഒരു ഉയർത്തെഴുന്നേൽപ്പിനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്. മറു വശത്തും പ്രകടമായ മാറ്റങ്ങളോടെയാണ് എ.ടി.കെയും എത്തുന്നത്. ഐ.എസ്.എല്ലിലെ ഏറ്റവും തലയെടുപ്പുള്ള രണ്ടു ടീമുകൾ, ഉദ്ഘാടന മത്സരം കളിച്ച അതേ ടീമുകൾ തന്നെയാണ് സീസണിന്റെ രണ്ടാം ഘട്ടത്തിനും തുടക്കമിടുന്നത്.

12 കളികളിൽ നിന്ന് 6 സമനിലകളും 5 തോൽവിയും ഏറ്റുവാങ്ങി എട്ടാമതുള്ള കേരള ടീമിന് ആകെയുള്ള ഒരേയൊരു ജയം നേടാനായത് ഇന്നത്തെ എതിരാളികളായ കൊൽക്കത്തക്കാരോടാണ്. മറുവശത്ത് 12 കളികളിൽ നിന്ന് 4 വീതം ജയവും തോൽവിയും സമനിലകളുമായി നിലവിൽ ആറാം സ്ഥാനത്ത് തുടരുകയാണ് വംഗനാട്ടുകാർ. ഐ.എസ്.എല്ലിൽ ഇന്ന് മുതൽ കളിയും കളിക്കാരും മാറുകയാണ്. കാത്തിരിക്കാം നമുക്ക് കൊച്ചിയിൽ പന്തുരുളുന്ന നിമിഷത്തിനായി.