ഐഎസ്എല്ലില്‍ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ജയത്തോടെ 17 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ ഒന്നാമതെത്തി. 42ാം മിനിറ്റില്‍ സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ വാസ്ക്വെസാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോള്‍ നേടിയത്.
10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് നാലു ജയവും അഞ്ച് സമനിലയും അടക്കം 17 പോയിന്റുമായാണ് ഒന്നാമതെത്തിയത്. ഹൈദരാബാദ് സീസണിലെ രണ്ടാം തോല്‍വിയോടെ തിരികെകയറി. മത്സരം തുടങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തായിരുന്നു. മുംബൈ സിറ്റി എഫ്സിക്കും 10 കളികളില്‍ നിന്ന് 17 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തുകയായിരുന്നു.
16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. കളിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് മുന്പിലായിരുന്നു. പതിയെ ബ്ലാസ്റ്റേഴ്സിനെ ആക്രമിച്ചുകൊണ്ടുതന്നെ ഹൈദരാബാദ് വിട്ടുകൊടുക്കാതെ നിന്നു. ഇരുടീമുകളും ആദ്യ പകുതിയില്‍ പല തവണ ഗോളിനടുത്തെത്തി. 42ാം മിനിറ്റിലാണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നേടാനായത്.
.@AlvaroVazquez91 gets the party started for @KeralaBlasters! 🥳#KBFCHFC #HeroISL #LetsFootball pic.twitter.com/2BwIOVOZ12
— Indian Super League (@IndSuperLeague) January 9, 2022