Sports

ജയിക്കാതെ ജയിച്ചവർ; ജപ്പാൻ ടീമിന് നാട്ടിൽ ഗംഭീര വരവേൽപ്പ്

കളി ജയിക്കാനായില്ലെങ്കിലും ഖത്തർലോകകപ്പിൽ അതിഗംഭീര പ്രകടനമാണ് ജപ്പാൻ കാഴ്ച്ചവെച്ചത്. ഉജ്വല പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ താരങ്ങൾക്ക് ടോക്യോയിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് നാട്ടുകാർ നൽകിയത്. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജപ്പാൻ ലോകകപ്പിൽ നിന്ന് വിടപറഞ്ഞത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്‌പെയിനെയും ജർമ്മനിയേയും മുട്ടുകുത്തിച്ചായിരുന്നു ജപ്പാന്റെ കുതിപ്പ്. പരിശീലകന്‍ ഹാജിം മൊരിയാസു, ക്യാപ്റ്റൻ മായ യോഷിദ, മറ്റ് കളിക്കാരായ റിറ്റ്‌സു ഡോൻ, ജൂനിയ ഇറ്റോ എന്നിവരെ നരിറ്റ വിമാനത്താവളത്തില്‍ ആര്‍പ്പുവിളികളോടെയാണ് ജനം വരവേറ്റത്.

വ്യക്തിഗത മികവുകളും ടീം പ്രയത്നവും ഉപയോഗിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനിയും ഞങ്ങൾക്ക് പോരാടാന്‍ കഴിയുമെന്ന് മൊരിയാസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കളിക്കളത്തിൽ മാത്രമല്ല ജപ്പാൻ ആളുകളെ വിസ്‍മയിപ്പിച്ചത്. ഓരോ മത്സരത്തിന് ശേഷവും ജപ്പാന്‍ താരങ്ങള്‍ ഡ്രസ്സിങ് റൂം വൃത്തിയാക്കാറുണ്ട്. ടവ്വലുകള്‍ അടുക്കിവെയ്ക്കുകയും വെള്ളക്കുപ്പികളും ഫുഡ് കണ്ടെയ്‌നറുകളും ഒരുഭാഗത്ത് ചിട്ടയോടെ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌റ്റേഡിയത്തില്‍ കാണികള്‍ ഉപേക്ഷിച്ചുപോയ കുപ്പിയും മാലിന്യങ്ങളുമെല്ലാം വൃത്തിയാക്കി ജപ്പാന്‍ ആരാധകരും സോഷ്യൽ മീഡിയയിൽ ഏറെ കൈയടി നേടിയിരുന്നു.

മുന്നേറ്റം, പ്രതിരോധം, മധ്യനിര, ഗോള്‍കീപ്പര്‍ എന്നിവയിലെല്ലാം ജപ്പാന്റെ പ്രകടനം മികച്ചു നിന്നു. പരിചയസമ്പന്നരേയും പുതുമുഖങ്ങളെയും ഒരുമിച്ച് അണിനിരത്തി നല്ല ടീമിനെ ഉണ്ടാക്കിയ കോച്ച് ഹജിമെ മോറിയാസുവിനും കയ്യടിയാണ്.