മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ചെന്നൈയിന്‍ എഫ്‌സിയെ (Chennaiyin FC) തളച്ച് എടികെ മോഹന്‍ ബഗാന്‍ (ATK Mohun Bagan) പ്ലേ ഓഫില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെയുടെ ജയം. ഇതോടെ ഹൈദരാബാദ് എഫ്‌സി (Hyderabad FC), ജംഷഡ്‌പൂര്‍ എഫ്‌സി (Jamshedpur FC) ടീമുകള്‍ക്ക് പിന്നാലെ സെമിയിലെത്തുന്ന മൂന്നാം ടീമായി എടികെ. നാലാം സ്ഥാനത്തേക്ക് കേരള ബ്ലാസ്റ്റേഴ്‌സും (Kerala Blasters FC) മുംബൈ സിറ്റി എഫ്‌സിയും (Mumbai City FC) തമ്മിലാണ് മത്സരം.
ഫത്തോഡയിലെ നിര്‍ണായക മത്സരത്തില്‍ റോയ് കൃഷ്‌ണയെയും മന്‍വീര്‍ സിംഗിനെയും ലിസ്റ്റണ്‍ കൊളാസോയേയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലാണ് എടികെ മോഹന്‍ ബഗാന്‍ മൈതാനത്തിറങ്ങിയത്. ചെന്നൈയിനാവട്ടെ വാല്‍സ്‌കിസിനെ ഏക സ്‌ട്രൈക്കറാക്കി 4-1-4-1 ഫോര്‍മേഷനിലും. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ജോണി കൗക്കോയുടെ അസിസ്റ്റില്‍ നിന്ന് വിജയഗോള്‍ നേടുകയായിരുന്നു റോയ് കൃഷ്‌ണ.
ചെന്നൈയിന്‍-എടികെ മോഹന്‍ ബഗാന്‍ മത്സരഫലത്തോടെ ഐഎസ്എല്‍ പ്ലേ ഓഫ് ചിത്രം കൂടുതല്‍ തെളിയുകയാണ്. 18 മത്സരങ്ങളില്‍ 37 പോയിന്‍റുമായി ജംഷഡ്‌പൂര്‍ എഫ്‌സിയാണ് പട്ടികയില്‍ മുന്നില്‍. ജയത്തോടെ എടികെ 19 കളിയില്‍ 37 പോയിന്‍റുമായി രണ്ടാമതെത്തി. 35 പോയിന്‍റുള്ള ഹൈദരാബാദ് എഫ്‌സിയാണ് മൂന്നാം സ്ഥാനത്ത്. 19 മത്സരങ്ങളില്‍ 33 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സും തൊട്ടുപിന്നിലുള്ള മുംബൈ സിറ്റി(31 പോയിന്‍റ്) തമ്മിലാണ് സെമിയിലെത്തുന്ന നാലാം ടീമാകാനുള്ള അങ്കം. സീസണിലെ പത്താം തോല്‍വി വഴങ്ങിയ ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്.