ഇന്ത്യന്‍ വനിതാ ഹോക്കിയുടെ മുന്‍ ക്യാപ്റ്റന്‍ സുനിത ചന്ദ്ര(76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് സുനിത ചന്ദ്ര മരണത്തിന് കീഴടക്കിയത്. മകന്‍ ഗൗരവാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് സുനിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനമായിരുന്നു സുനിത ചന്ദ്രയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഹോക്കി ടീമില്‍ 1956 മുതല്‍ 1966വരെ കളിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിനിയായ സുനിതയെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു.