രാജ്യാന്തര ഗോൾ നേട്ടത്തിൽ പെലെയെ മറികടന്ന് ഇന്ത്യയുടെ സുനിൽ ഛേത്രി. രാജ്യാന്തര ഫുട്ബോളിൽ സുനിൽ ഛേത്രി ഇതുവരെ 79 ഗോൾ നേടി. സാഫ് കപ്പിൽ മാലിദ്വീപിന് എതിരായ മത്സരത്തിലാണ് സുനിൽ ഛേത്രിയുടെ നേട്ടം. സാഫ് കപ്പിലെ ഇന്ന് നടന്ന നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിലേക്ക്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി.ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും.
Related News
ബ്ലാസ്റ്റേഴ്സിന് തിരിച്ചടി: പരിക്കിനെ തുടർന്ന് ലൂണയ്ക്ക് സീസൺ നഷ്ടമായേക്കും
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വൻ തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് ഈ സീസൺ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയിൽ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് താരത്തിന് ഈ സീസണിൽ ബാക്കിയുള്ള മത്സരങ്ങൾ കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ലൂണയുടെ പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് ലഭിക്കുന്ന വിവരം. താരമിപ്പോൾ മുംബൈയിൽ ആണുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം ആവശ്യമായതിനാൽ […]
‘ധോണിയുടെ ഈ സീറ്റില്‍ ആരും ഇരിക്കാറില്ല, വല്ലാതെ മിസ് ചെയ്യുന്നു’
ആറ് മാസത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മഹേന്ദ്ര സിംങ് ധോണി. അദ്ദേഹത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ധോണി ഐ.പി.എല്ലില്‍ കളിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഐ.പി.എല്ലിലെ ധോണിയുടെ പ്രകടനത്തിനനുസരിച്ചിരിക്കും ടി20 ലോകകപ്പില്‍ അദ്ദേഹം കളിക്കുമോ എന്നതെന്ന് ഇന്ത്യന്പരിശീലകന് രവിശാസ്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ആരാധകര്‍ മാത്രമല്ല സഹതാരങ്ങളും ധോണിയുടെ മടങ്ങി വരവിനായി കാത്തിരിക്കുകയാണെന്നാണ് ചാഹലിന്റെ വീഡിയോ കാണിക്കുന്നത്. ചാഹല്‍ ടിവിയുടെ ഒരു എപിസോഡില്‍ ഇന്ത്യന്‍ ടീമിന്റെ ബസ് യാത്രചിത്രീകരിക്കുന്നതിനിടെയാണ് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ ധോണിയുടെ […]
‘ബ്രാഡ്മാനില്‍ ജെയിംസ് ബോണ്ടിനുണ്ടായ കുഞ്ഞെന്നാണ് ഗംഭീറിന്റെ വിചാരം’
ഇന്ത്യയുടെ മുന്‍ ഓപണര്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷമായ വിമര്ശങ്ങളുമായി പാക് മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദി. തന്റെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചര്‍’ ലാണ് അഫ്രീദി ഗംഭീറിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. വ്യക്തിത്വമില്ലാത്തയാളെന്നും നെഗറ്റീവ് മനോഭാവമുള്ളയാളെന്നുമൊക്കെയാണ് ഗംഭീറിനെ പുസ്തകത്തില്‍ അഫ്രീദി വിശേഷിപ്പിച്ചിരിക്കുന്നത്. അഫ്രീദിയും ഗംഭീറും തമ്മിലുള്ള കളിക്കളത്തിലെ ശത്രുത നേരത്തേ പ്രസിദ്ധമാണ്. കളിക്കളത്തില്‍ തീരുന്നതല്ല ആ ശത്രുതയെന്നാണ് തന്റെ ആത്മകഥയിലൂടെ അഫ്രീദി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ചില ശത്രുതകള്‍ തികച്ചും പ്രൊഫഷണലാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ വ്യക്തിപരവും. അത്തരത്തിലുള്ള ഒന്നാണ് ഗംഭീറുമായുള്ളത്. […]