Sports

ഒളിമ്പിക്സ് പുരുഷ ഹോക്കി; ഇന്ത്യ പൊരുതി തോറ്റു

ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോർ. (India loses Hockey semi) ആവേശകരമായ മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ​ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ അലക്സാണ്ടർ ഹെൻഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ​ഗോൾ അടിച്ച് ബെൽജിയത്തിന്റെ സ്കോർ നാല് ​ഗോളുകളിലേക്ക് ഉയർത്തി ഇന്ത്യയെ പിന്തള്ളി. നാലാം കോൾ ബെൽജിയമടിച്ചത് പെനൽറ്റിയിലൂടെയാണ്.

പുരുഷ ഹോക്കിയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ബെൽജിയം രണ്ടാം സ്ഥാനക്കാരുമാണ്. പൂൾ ബിയിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീമാണ് ബെൽജിയം. ശക്തരായ ബെൽജിയത്തിനൊപ്പം ഇന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചച്ചത്. മലയാളികൾക്ക് അഭിമാനമായി പിആർ ശ്രീജേഷും ​ഗോൾ വലയത്തിലുണ്ടായിരുന്നു.

1972 ൽ മ്യൂണിക്കിൽ സെമി ഫൈനൽ കളിച്ച ഇന്ത്യ അത് ശേഷം ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സെമി കളിക്കുന്നത്. മുൻപ് 1964 ലാണ് ഏറ്റവും ഒടുവിൽ ഇന്ത്യ ഒളിമ്പിക്സ് വേദിയിൽ ഫൈനൽ കളിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഫൈനലിൽ എത്തുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്ഥമിച്ചത്.