Sports

മലേഷ്യ മാസ്റ്റേഴ്സ് കിരീടം എച്ച്.എസ് പ്രണോയിക്ക്

മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയിക്ക് മലേഷ്യ മാസ്റ്റേഴ്സ് കിരീടം. ക്വാലാലംപൂരിൽ നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ പരാജയപ്പെടുത്തി. 94 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 21-19, 13-21, 21-18 എന്ന സ്‌കോറിനാണ് ലോക റാങ്കിങ്ങിൽ 34-ാം നമ്പർ താരം വെങ് ഹോങ് യാങ്ങിനെതിരെ വിജയം നേടിയത്.

പ്രണോയിയുടെ ആദ്യ BWF വേൾഡ് ടൂർ കിരീടമാണിത്. മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഫൈനലിൽ ചൈനീസ് താരത്തിൽ നിന്ന് കടുത്ത വെല്ലിവിളിയാണ് പ്രണോയി നേരിട്ടത്. ആദ്യ ഗെയിം ജയിച്ച പ്രണോയി പക്ഷേ രണ്ടാം ഗെയിമിൽ ദയനീയമായി പരാജയപ്പെട്ടു. മൂന്നാമത്തേതും നിർണായകവുമായ സെറ്റിന്റെ അവസാന ഘട്ടം വരെ ഇരുവരും ഇഞ്ചോടിഞ്ച് പോരാടി.

എന്നാൽ അവസാന മിനിറ്റുകളിൽ ഇന്ത്യൻ താരം അതിശക്തമായി തിരിച്ചുവന്നു. 21-19, 13-21, 21-18 എന്ന സ്‌കോറിനാണ് പ്രണോയി ചൈനീസ് വെല്ലുവിളി മറികടന്നത്. 94 മിനിറ്റാണ് ഇരുവരും കിരീടത്തിനായി പോരാടിയത്. കഴിഞ്ഞ വർഷം ചരിത്രപ്രസിദ്ധമായ തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2017 നു ശേഷം വ്യക്തിഗത കിരീടം നേടിയിട്ടില്ല. 6 വർഷത്തെ ടൈറ്റിൽ വരൾച്ചയ്ക്ക് കൂടിയാണ് ഇതോടെ അവസാനമാകുന്നത്. 2017ൽ പ്രണോയ് യുഎസ് ഓപ്പൺ ഗ്രാൻഡ് പ്രീ ഗോൾഡ് നേടിയിരുന്നു.