ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഹോം ഗ്രൌണ്ട് ഏതെന്ന് ചോദിച്ചാല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയമെന്നായിരിക്കും ഫുട്ബോള്‍ ആരാധകര്‍ പറയുക. എന്നാല്‍ ഏറ്റവും അധികം ഫാന്‍ബേസുള്ള സ്റ്റേഡിയം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകുകയുള്ളു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം.
ഹോം ഗ്രൌണ്ടില്‍ ഏറ്റവും അധികം ആരാധകരുടെ പിന്തുണയോടെ കളിക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ്. ഇത്രയധികം ആരാധകവൃന്ദം ഉള്ള മറ്റു ടീമുകള്‍ ഐ.എസ്.എല്ലില്‍ ഉണ്ടോ എന്നത് തന്നെ സംശയമാണ്. ആരാധകരുടെ ആവേശം ഒന്നു കൂടി കൂട്ടാനുള്ള തിരക്കിലാണ് സംഘാടകര്‍. ഇതിന്‍റെ ഭാഗമായി ആരാധകർക്കു വേണ്ടി പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികളുടെ ചുവടു പിടിച്ചാണ് ‘ഹോം സ്റ്റേഡിയം ആന്തം മത്സരം ഒരുക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ കളികൾക്കിടെ ഈ സംഗീതമാകും പ്ലേ ചെയ്യപ്പെടുക.
ആരാധകർക്ക് മികച്ച സംഗീത രചനകൾ സംയോജിപ്പിച്ച് ടീമിനായി ഗാനം സൃഷ്ടിക്കാം. തുടർന്ന്. യഥാർത്ഥ രചനകൾ എം.പി.ഫോര്‍ ഫോർമാറ്റിൽ http://www.keralablastersfc.in എന്ന വെബ്സൈറ്റിൽ ‘ഹോം സ്റ്റേഡിയം ആന്തം കോണ്ടസ്റ്റ്’ എന്ന ടാബിൽ അപ്‌ലോഡ് ചെയ്യാം.