ഇറ്റാലിയൻ ഇതിഹാസ ഗോൾ കീപ്പർ ജിയാൻലുയിഗി ബഫൺ പാർമയുമായി രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കിയെന്ന് റിപ്പോർട്ട്. വിവിധ ഇറ്റാലിയൻ മാധ്യമങ്ങളാണ് 44 കാരനായ താരം കരാർ പുതുക്കിയെന്ന് റിപ്പോർട്ട് ചെയ്തത്. പാർമയിലാണ് ബഫൺ തൻ്റെ കരിയർ ആരംഭിച്ചത്.
1991 മുതൽ 95 വരെ പാർമയുടെ യൂത്ത് ടീമിൽ നിന്നാണ് ഇതിഹാസ താരത്തിൻ്റെ പിറവി. പിന്നീട് 1995 മുതൽ 2001 വരെയാണ് താരം പാർമയുടെ സീനിയർ ടീമിൽ കളിച്ചു. ആ സമയത്ത് ടീമിനൊപ്പം സീരി എ കിരീടവും അദ്ദേഹം സ്വന്തമാക്കി. പിന്നീട് 2001ൽ യുവന്റസിലെത്തിയ ബഫൺ 17 വർഷങ്ങൾക്കു ശേഷം 2018ൽ യുവന്റസ് വിട്ടു. പിന്നീട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ഒരു സീസൺ സീസൺ കളിച്ച അദ്ദേഹം പിന്നീട് സീസണിൽ യുവന്റസിലേക്ക് തന്നെ മടങ്ങിയെത്തി. ഒരു വർഷത്തെ കരാർ അവസാനിച്ചതിനു പിന്നാലെയാണ് ബഫൺ തൻ്റെ ആദ്യ ക്ലബിലേക്ക് മടങ്ങി എത്തിയത്. സീസണിൽ ക്ലബിനായി ബഫൺ 22 മത്സരങ്ങൾ കളിച്ചു.