അന്താരാഷ്ട്ര ഫുട്‌ബോൾ ലോകത്ത് ഇന്ത്യ എന്ന പേര് എത്തിയത് ബൈചുംഗ് ബൂട്ടിയ ബൂട്ടണിഞ്ഞ ശേഷമാണ്. എന്നാൽ 1995 ൽ ബൈചുംഗ് ബൂട്ടിയയെ അന്താരാഷ്ട്ര മത്സരത്തിലേക്ക് കൈപിടിച്ച് കോണ്ടുപോയത് വിഖ്യാത കോച്ച് റുസ്തം അക്രമോവ് ആയിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിഫ റാങ്കിംഗ് നേടിക്കൊടുക്കാൻ ബ്ലൂ ടൈഗേഴ്‌സിനെ പരിശീലിപ്പിച്ച റുസ്തം അക്രമോവ് അതുകൊണ്ട് തന്നെ എന്നും ഫുട്‌ബോൾ പ്രമേകിളുടെ മനസിലെ ഏറ്റവും പ്രിയപ്പെട്ട ഓർമയായി ജ്വലിച്ച് നിൽക്കുന്നു. ( former indian coach rustam akramov )
റുസ്തം അക്രമോവ് ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം ക്യാപ്റ്റനായിരുന്നത് 1995-1997 കാലഘട്ടത്തിലാണ്. ഈ ചുരുങ്ങിയ വേളയിൽ റുസ്തം അക്രമോവിന്റെ നേതൃപാഠവമോ, പരിശീലനമികവോ തെളിയിക്കുന്നതിനായി പറയത്തക്ക ട്രോഫികളോ, ഫലകങ്ങളോ ഇല്ല. എന്നാൽ 1995 ൽ തായ്‌ലാൻഡിനെതിരായ നെഹ്രു കപ്പ് മത്സരത്തിൽ ബൈചുംഗ് ബൂട്ടിയയെ അവതരിപ്പിച്ചത് അക്രമോവാണ്.
ക്ലബ് ലെവലിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറാകാതെ സ്‌ട്രൈക്കറായി ബൈചുംഗ് ബൂട്ടിയയെ പരിശീലിപ്പിച്ചത് അക്രമോവ് ആയിരുന്നു. ബൂട്ടിയയ്ക്ക് പുറമെ, ഐഎം വിജയൻ, കാൾട്ടൻ ചാപ്മാൻ, ബ്രൂണോ കുട്ടിഞ്ഞോ എന്നിങ്ങനെയുള്ള താരങ്ങളെല്ലാം കളിച്ചിരുന്നത് അക്രമോവിന്റെ കാലത്തായിരുന്നു.