അർജന്റീന യുവതാരം അലജാൻഡ്രോ ഗർണാചോയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് എഫ്എ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. ഫുട്ബോളിലെ അടുത്ത ഗോൾഡൻ ബോയ് ആയി കണക്കാക്കപ്പെടുന്ന ഗർണാചോ ഈ സീസണിൽ സീനിയർ ടീമിനായി നേടുന്ന നാലാമത്തെ ഗോളാണിത്. രണ്ട് സീസണുകൾക്ക് മുൻപ് അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് ഗർണാചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. Manchester United to FA Cup Quarter
മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിനായ് അലജാൻഡ്രോ ഗർണാചോ, ഫ്രെഡ് എന്നിവർ ഗോളുകൾ നേടി. ഒരെണ്ണം നൈഫ് അഗുർഡിന്റെ സെൽഫ് ഗോൾ ആയിരുന്നു. വെസ്റ്റ് ഹാമിനായി സൈദ് ബെൻറഹ്മയായിരുന്നു വല കുലുക്കിയത്.
ആവേശകരമായ മത്സരത്തിൽ ആദ്യം ഗോൾ നേടിയത് വെസ്റ്റ് ഹാമിനായി സൈദ് ബെൻറഹ്മയായിരുന്നു. അവിടെ ചെകുത്താന്മാർ പ്രതിരോധത്തിലായി. എന്നാൽ, വെസ്റ്റ് ഹാം താരം നൈഫ് അഗുർഡിന്റെ പിഴവിൽ നിന്നുണ്ടായ സെൽഫ് ഗോൾ യുണൈറ്റഡിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന്, വെസ്റ്റ് ഹാമിന്റെ ബോക്സിലേക്ക് യുണൈറ്റഡ് നിരന്തരം ആക്രമണം നടത്തിയിട്ടും ലക്ഷ്യം കാണാൻ സാധിച്ചില്ല. തുടർന്ന്, 90 ആം മിനുട്ടിലാണ് ഗർണാചോയുടെ ഗോൾ വരുന്നത്. മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഫ്രെഡ് കൂടി ലക്ഷ്യം കണ്ടതോടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
ടോട്ടൻഹാം ഹോട്സ്പർ രണ്ടാം ഡിവിഷൻ ക്ലബായ ഷെഫീൽഡ് യൂണൈറ്റഡിനോട് പരാജയപ്പെട്ടു. മാർച്ച് 19ന് എഫ്എ കപ്പ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാം എഫ്‌സിയെ നേരിടും.