Football

നെയ്മറുടെ ഫ്രീ കിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ; വിഡിയോ

ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ നെയ്മറിന്റെ ഫ്രീകിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ. ഫ്രീകിക്ക് പരിശീലിക്കുമ്പോൾ ഒരു ഷോട്ട് വലയിൽ കയറി, ഇതുകണ്ടു ഞെട്ടി നിൽക്കുന്ന എംബപ്പെയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നെയ്മറിന്റെ ഫ്രീകിക്ക് ശ്രമം ബാറിനു തൊട്ടുതാഴെക്കൂടി വലയിലെത്തിയതാണ് എംബാപ്പെയെ അമ്പരപ്പിച്ചത്. എംബപ്പെ നെയ്മറെ കൗതുകത്തോടെ നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പിഎസ്ജി– റെയിംസ് മത്സരത്തിനു മുൻപായിരുന്നു നെയ്മറുടെ ഫ്രീകിക്ക് പരിശീലനം. പെനൽറ്റി ബോക്സിനു പുറത്തു നിന്നുള്ള ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് ഗോൾ വലയുടെ മുകളിൽ ഇടതു ഭാഗത്താണു പതിച്ചത്. പന്ത് തടയാൻ ഗോൾ കീപ്പറുടെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടായില്ല.

അതേസമയം റെയിംസിനെതിരായ പോരാട്ടത്തിൽ പിഎസ്ജി സമനിലയിൽ കുരുങ്ങി.
ലീ​ഗിൽ 20 കളികളിൽ നിന്ന് 48 പോയിന്റുമായി പിഎസ്ജി തന്നെയാണ് പട്ടികയിൽ ഒന്നാമത്. ലെൻസ് 45 പോയിന്റും മാഴ്സ 43 പോയിന്റുമായി തൊട്ടുപിന്നിൽ.