ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യ കരുത്തന്മാരുടെ ഗ്രൂപ്പിൽ. ആദ്യ മത്സരത്തിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് അതി ശക്തരായ ഓസ്ട്രേലിയയോടാണ്. ഓസ്ട്രേലിയ ടൂർണമെന്റിന്റെ ഫേവറേറ്റുകളിൽ ഒന്നാണ്. ഗ്രൂപ്പ് ബി-യിൽ ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം ഫിഫ റാങ്കിങ്ങിൽ 90-ാം സ്ഥാനത്തുള്ള സിറിയയും 74 -ാം സ്ഥാനത്ത് നിൽക്കുന്ന . ഉസ്ബെകിസ്താനുമാണ് .
ആദ്യ ഘട്ടത്തിലെ ഗ്രൂപ്പ് മത്സരങ്ങളിൽ വിജയം നേടി നോകൗട്ട് സ്റ്റേജിലേക്ക് കടക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ കടുപ്പമാണ്. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നത്.
ആതിഥേയരായ ഖത്തർ, ഒപ്പം കരുത്തരായ ചൈന, താജികിസ്താൻ, ലെബനൻ എന്നിവർ ഗ്രൂപ്പ് എയിൽ ഉണ്ട്. ഇറാൻ, ഹോങ്കോങ്, പലസ്തീൻ, യു എ ഇ എന്നിവർ ആണ് ഗ്രൂപ്പ് സി-യിൽ
ജപ്പാൻ, ഇന്തോനേഷ്യ, വിയറ്റ്നാം, ഇറാഖ് എന്നിവർ ഗ്രൂപ്പ് ഡിയിൽ ഉൾപ്പെടുന്നു. കൊറിയ, മലേഷ്യ, ജോർദാൻ, ബഹ്റൈൻ എന്നിവർ ഗ്രൂപ്പ് ഇയിൽ പോരാടും. സൗദി അറേബ്യ, കിർഗിസ്താൻ, തായ്ലാന്റ്, ഒമാൻ എന്നിവർ ഗ്രൂപ്പ് എഫിലും കളിക്കും.