Football

ചെൽസിയുടെ മലയാളി മുഖം ഇനി ഇന്ത്യൻ ഫുട്ബോളിലേക്ക്; വിനയ് മേനോൻ എഐഎഫ്എഫ് വിദഗ്ധൻ

അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യയുടെ മുഖമായിരുന്ന വിനയ് മേനോൻ ഇനി ഇന്ത്യൻ ഫുട്ബോളിലേക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെയും ബെൽജിയം ദേശീയ ഫുട്ബോളിന്റെയും ഭാഗമായി പ്രവർത്തിച്ച മലയാളി വിനയ് മേനോൻ. അന്തരാഷ്ട്ര തലത്തിലെ ഫുട്ബോൾ ലോകത്തേക്ക് ഇന്ത്യയെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും ഗവേഷണവുമാണ് വിനയ് മേനോൻ നിർവഹിക്കുക. ഖത്തർ ആതിഥേയത്വം വഹിച്ച 2022 ഫിഫ ലോകകപ്പിൽ പങ്കെടുത്ത ബെൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ വെൽനെസ് പരിശീലകനായിരുന്നു. ഒരു യൂറോപ്യൻ ക്ലബ്ബിന്റെയോ ലോകക്കപ്പിൽ മത്സരിക്കുന്ന രാജ്യത്തിന്റെയോ പരിശീലന സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരാണ് വിനയ്. Former Chelsea Staff Vinay Menon joins AIFF

ചെൽസിയുടെ മുൻ ഉടമയായ റോമൻ അബ്രമോവിച്ചിന്റെ പേർസണൽ പരിശീലനായിരുന്ന വിനയ് പിന്നീട് അദ്ദേഹത്തിന്റെ സഹായത്താൽ ചെൽസിയിലേക്ക് ചേക്കേറുകയായിരുന്നു. 13 വർഷം ചെൽസിയുടെ വെൽനെസ്സ് പരിശീലകനായിരുന്ന കഴിഞ്ഞ വർഷം അബ്രമോവിച്ചിനൊപ്പം ക്ലബ് വിട്ടിരുന്നു. വിനയ് മേനോന്റെ സേവനത്തിനായി ലോകത്തിന്റെ മുൻ നിര കായിക താരങ്ങളും സംഘടനകളും ശ്രമിക്കുമ്പോഴാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നീക്കം.

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ സഹായിക്കുക എന്നതിനൊപ്പം അന്തരാഷ്ട്ര തലത്തിൽ ഒരു മേൽവിലാസം രേഖപ്പെടുത്തുക എന്നതായിരിക്കും വിനയ് മേനോന്റെ ദൗത്യം.