Football

ക്രിസ്റ്റ്യാനോയ്ക്കൊപ്പമുള്ള അശ്ലീല വിഡിയോ കയ്യിലുണ്ട്; മെസി മറ്റൊരാൾക്കൊപ്പം ഡേറ്റിനു പോയിട്ടുണ്ട്: വെളിപ്പെടുത്തലുമായി മോഡൽ

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല വിഡിയോ തൻ്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലുമായി ചിലിയൻ മോഡൽ. ഡാനിയേല ഷാവേസ് എന്ന മോഡലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അർജൻ്റൈൻ താരം ലയണൽ മെസി മറ്റൊരാൾക്കൊപ്പം ഡേറ്റിനു പോയതായി തനിക്കറിയാമെന്നും ഇവർ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. (cristiano sex video daniella)

ട്വിറ്റർ ഹാൻഡിലിൽ പല ട്വീറ്റുകളിലൂടെയാണ് ഇവരുടെ വെളിപ്പെടുത്തൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്ത് കുറിച്ചിരിക്കുന്ന ട്വീറ്റിൽ ക്രിസ്റ്റ്യാനോയെക്കരുതി താൻ ആ വിഡിയോ പുറത്തുവിടില്ലെന്ന് ഇവർ പറയുന്നു. തങ്ങൾ വിഡിയോയിൽ പൂർണനഗ്നരാണ്. അതുകൊണ്ട് തന്നെ വിഡിയോ പുറത്തിറക്കില്ലെന്നാണ് ഇവർ കുറിച്ചിരിക്കുന്നത്.

അതേസമയം, ഫിഫ ദ ബെസ്റ്റ് ഫുട്‌ബോളറായി ലയണൽ മെസിയെ തെരെഞ്ഞെടുത്തു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.

ലോകകപ്പിൽ കിരീടത്തിന് ഒപ്പം ഗോൾഡൻ ബോളും മെസി സ്വന്തമാക്കിയിരുന്നു.എംബപ്പെ ലോകകപ്പിൽ ടോപ് സ്കോറർ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസിക്ക് മുകളിൽ എത്താൻ ആയില്ല. കരീം ബെൻസീമക്ക് അവസാന സീസൺ വളരെ മികച്ചതായിരുന്നു. ബെൻസീമ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു. മെസി ഇത് രണ്ടാം തവണയാണ് ഫിഫ ബെസ്റ്റ് സ്വന്തമാക്കുന്നത്. 2019ലും മെസി ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിരുന്നു.

വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമാണെന്നും മെസി പറഞ്ഞു . ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും അർജന്റീനയിലെ സഹതാരങ്ങൾക്കും കുടുംബത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വനിതാ താരത്തിനുള്ള അവാർഡ് അലക്സിയ പുറ്റെല്ലസ് നേടി. അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് ദ ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡിലെ മികച്ച പുരുഷ ഗോൾ കീപ്പറിനുള്ള അവാർഡ് നേടി. മൊറോക്കോയുടെ യാസീൻ ബനോ, ബെൽജിയത്തിന്റെ തിബോ കോർട്ടുവ എന്നിവരെ മറികടന്നാണ് മാർട്ടിനസിൻ്റെ പുരസ്കാരനേട്ടം. ഫിഫയുടെ ഏറ്റവും മികച്ച പുരുഷ പരിശീലകനുള്ള ജേതാവ് അർജന്റീനയുടെ ലോകകപ്പ് നേടിയ പരിശീലകൻ ലയണൽ സ്‌കലോനിയാണ്.