മുഖ്യ പരിശീലകൻ തോമസ് ടുച്ചലിനെ പുറത്താക്കി ചെൽസി. ചാമ്പ്യൻസ് ലീഗിൽ ഡൈനമോ സാഗ്രെബിനെതിരെ നോർത്ത് ഫ്രഞ്ച് ക്ലബ്ബ് 0-1 ന് തോറ്റതിനെ തുടർന്നാണ് തീരുമാനം. തോമസ് ടുച്ചലിനെ മാനേജർ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ചെൽസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.
“ചെൽസി എഫ്‌സിയിലെ എല്ലാവരുടെയും പേരിൽ, തോമസിനും അദ്ദേഹത്തിന്റെ സ്റ്റാഫിനും ക്ലബ്ബിന്റെ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് നേട്ടങ്ങളിൽ തോമസിന് ക്ലബ് ചരിത്രത്തിൽ കൃത്യമായ സ്ഥാനമുണ്ടാകും” ചെൽസി പ്രസ്താവനയിൽ പറയുന്നു. മുന്‍ പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡ് പുറത്തുപോയ ഒഴിവിലാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മുന്‍ പരിശീലകന്‍ കൂടിയായ തോമസ് ടുച്ചലിനെ നിയമിതനായത്.
പുതിയ പരിശീലകനെ ഉടൻ നിയമിക്കുമെന്ന് ക്ലബ് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന മത്സരങ്ങളുടെ തയ്യാറെടുപ്പിനായി ചെൽസിയുടെ കോച്ചിംഗ് സ്റ്റാഫ് ടീമിന്റെ ചുമതല ഏറ്റെടുക്കും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ പുതിയ സീസണില്‍, ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനമോ സാഗ്രെബ് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ വീഴ്ത്തിയിരുന്നു. 13ാം മിനിറ്റില്‍ ഒറസിക്ക് സെഗറിബിന്റെ വിജയഗോള്‍ നേടി. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ എല്ലാ തരത്തിലും ചെല്‍സി മുന്‍തൂക്കം നേടിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഗോള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത പ്രീമിയര്‍ ലീഗിലെ അതേ അവസ്ഥ ചെല്‍സി ചാമ്പ്യന്‍സ് ലീഗിലും തുടര്‍ന്നു.