Football

36 വർഷങ്ങൾക്കു ശേഷം കാനഡയ്ക്ക് ലോകകപ്പ് യോഗ്യത

6 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത. കോൺകാഫ് യോഗ്യതാ മത്സരത്തിൽ ജമൈക്കയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് തകർത്താണ് കാനഡ ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ, വടക്കേ അമേരിക്കയിൽ നിന്ന് ഖത്തർ ലോകകപ്പിന് സീറ്റുറപ്പിക്കുന്ന ആദ്യ ടീമായി കാനഡ മാറി. 1986ലാണ് അവസാനമായി കാനഡ ലോകകപ്പ് കളിച്ചത്. അന്ന് ഒരു ഗോൾ പോലും നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായി കാനഡ ലോകകപ്പ് അവസാനിപ്പിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ രണ്ട് ഗോളടിച്ച കാനഡ രണ്ടാം പകുതിയിൽ ഒരു ഗോളും ഒരു സെൽഫ് ഗോളും നേടിയാണ് ജമൈക്കക്കെതിരെ ആധികാരിക വിജയം കുറിക്കുകയായിരുന്നു. കെയ്ൽ ലാർ, തഹോൻ ബുക്കാനൻ, ജൂനിയർ ഹോയ്‌ലറ്റ് എന്നിവർ കാനഡയ്ക്കായി സ്കോർ ചെയ്തപ്പോൾ ജമൈക്കൻ താരം അഡ്രിയാൻ മരിയപ്പയാണ് സെൽഫ് ഗോൾ നേടിയത്.