ഹഡേഴ്സ്ഫീല്‍ഡ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം അദ്ധ്യാപകന്‍ ഡാറാ മൊജ്തഹേദിയുടെ ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍….
ഫുട്ബോള്‍ എന്ന കളിയെ മനോഹരമാക്കുന്നതില്‍ റഫറിമാര്‍ക്ക് അനിഷേധ്യമായ പങ്കുണ്ട്. പക്ഷെ കളി നിയന്ത്രിക്കുന്നതിനിടയില്‍ റഫറിമാര്‍ അധിക്ഷേപിക്കപ്പെടുന്നത് ആ മനോഹാരിത നഷ്ടപ്പെടുത്തുന്നു. ഈയടുത്ത് ബാഴ്സലോണക്കെതിരെ കളിക്കുമ്പോള്‍ അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ സ്പാനിഷ് താരം ഡീഗോ കോസ്റ്റയുടെ റഫറിയോടുള്ള പെരുമാറ്റം അതിനൊരു ഉദാഹരണമാണ്. ഇതിനെ തുടര്‍ന്ന് കോസ്റ്റയെ എട്ട്കളിയില്‍ നിന്ന് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്കിയിരുന്നു.
റഫറിമാരെ അധിക്ഷേപിക്കുന്നതില്‍ ഫുട്ബോളിന് വേദികള്‍ ഒരു തടസമല്ല. പ്രാദേശികമായി നടക്കുന്ന ഫൈവ്സ്, സെവന്‍സ് ടൂര്‍ണമെന്‍റുകള്‍ മുതല്‍ യുറോപ്പ്യന്‍ കപ്പ് ടൂര്‍ണമെന്‍റുകളില്‍ വരെ റഫറിമാരെ അധിക്ഷേപിക്കുന്നത് ഒരു സാധാരണ കാര്യമായി തുടരുന്നു. കളിക്കാരില്‍ നിന്നും പരിശീലകരില്‍ നിന്നും കാണികളില്‍ നിന്നും വാക്കാലുള്ള അധിക്ഷേപം മുതല്‍ കയ്യേറ്റം വരെ നടക്കുന്നു. 64 ശതമാനം റഫറിമാരും കൂടെക്കൂടെ വാക്കാലുള്ള അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 36 ശതമാനം റഫറിമാര്‍ ഭീഷണികള്‍ക്കും 15 ശതമാനം കയ്യേറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്ന ഭയപ്പെടുത്തുന്ന വസ്തുതകളും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
അധിക്ഷേപങ്ങള്‍ക്ക് പ്രായ വിത്യാസവുമില്ല. പേടിപ്പെടുത്തുന്ന കാര്യം എന്തെന്നാല്‍ അമച്വര്‍ റഫറിമാരില്‍ 14 വയസ്സ് പ്രായമുള്ള ആളുകള്‍ വരെ ഉണ്ടെന്നുള്ളതാണ്. സുരക്ഷ വളരെ കുറവുള്ള ഇടങ്ങളിലേക്കാണ് ഇവര്‍ ഇറങ്ങിചെല്ലുന്നത്. ഇത് തന്നെയാണ് അമച്വര്‍ മത്സരങ്ങളില്‍ അക്രമങ്ങള്‍ കൂടി വരാനുള്ള കാരണവും.