Football Sports

വാന്‍ ഡെയ്ക്കിന്റെ പിഴവിനെതിരെ ആഞ്ഞടിച്ച് മുൻ പ്രതിരോധ താരം

ഈ സീസണിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ട കളിക്കാരനായിരുന്നു ലിവർപൂളിന്റെ പ്രതിരോധ താരം വാൻ ഡെയ്ക്ക്. ‌എന്നാൽ കഴിഞ്ഞ ദിവസം നടന്ന ബാഴ്സലോണ, ലിവർപൂൾ മത്സരത്തില്‍ താരത്തിന്റെ വൻവീഴ്ച്ചയിലാണ് ആദ്യ ഗോൾ പിറന്നതെന്നാണ് മുൻ പ്രതിരോധ താരം ഫെർഡിനാന്റ് കുറ്റപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ആദ്യപാദത്തിൽ ബാഴ്സലോണ മൂന്ന്
ഗോളിന് ലിവർപൂളിനെ തകർത്തിരുന്നു. മെസി ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ സുവാരസാണ് ലിവർപൂൾ വലകുലുക്കിയ മറ്റൊരു താരം.


എന്നാൽ സുവാരസിന്റെ ഗോൾ വാൻ ഡെയ്ക്കിന്റെ വൻവീഴ്ച്ചയിൽ നിന്നാണെന്നാണ് ഫെർഡിനാന്റ് കുറ്റപ്പെടുത്തുന്നത്. പ്രതിരോധ ഭടന്മാരായ വാൻ ഡെയ്ക്കിന്റെയും മാറ്റിപ്പിന്റെയും ഇടയിലായിരുന്നു സുവാരസ്. ജോഡി ആൽബയുടെ മനോഹരമായ ക്രോസ് സ്വീകരിക്കാനായി സുവാരസ് മുന്നേറുമ്പോൾ വാൻ ഡെയ്ക്ക് നോക്കി നിൽക്കുകായിരുന്നു എന്നാണ് ഫെര്‍ഡിനാന്റ് പറയുന്നത്.

’താരത്തിന് സുവാരസിനെ കാണാമായിരുന്നു. സുവാരസ് എങ്ങോട്ടാണ് പന്ത് തരേണ്ടതെന്ന് ചൂണ്ടികാണിച്ചിരുന്നു. ഇത് റോക്കറ്റ് സയൻസ് ഒന്നും അല്ലല്ലോ.. വാൻ ഡെയ്ക്കിന്റെ തൊട്ടുമുന്നിൽ നിന്നാണ് സുവാരസ് ആ റൺ എടുക്കുന്നത്. എന്നാൽ മാറ്റിപ് മുന്നോട്ട് വന്നെങ്കിലും വാൻ ഡെയ്ക്ക് സുവാരസിനെ പിൻതുടർന്നില്ല. അത് ആ പൊസിഷനിൽ വലിയ അപരാധമാണെന്നാണ് ഫെർഡിനാന്റ് കുറ്റപ്പെടുത്തിയത്.