Sports

ഫഖർ സമാനു പരുക്ക്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കില്ല

ടി-20 ലോകകപ്പ് സെമിഫൈനൽ യോഗ്യത നേടാൻ ബുദ്ധിമുട്ടുന്ന പാകിസ്താന് തിരിച്ചടിയായി ഫഖർ സമാനു പരുക്ക്. താരം ലോകകപ്പിൽ നിന്ന് പുറത്തായി. സമാനു പകരം മുഹമ്മദ് ഹാരിസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഹാരിസ് കളിക്കും. ദക്ഷിണാഫ്രിക്കൻ ടീമിൽ മികച്ച ഫോമിലുള്ള ഡേവിഡ് മില്ലർ പരുക്കേറ്റ് ഇന്നത്തെ കളിയിൽ നിന്ന് പുറത്തായി. ഹെൻറിച് ക്ലാസൻ ആണ് പകരം കളിക്കുക.

സൂപ്പർ 12ലെ ആദ്യ രണ്ട് മത്സരങ്ങളിൽ സമാൻ കളിച്ചിരുന്നില്ല. നെതർലൻഡ്സിനെതിരെ കളത്തിലിറങ്ങിയ താരം 20 റൺസ് നേടി പുറത്തായി. വീണ്ടും പരുക്കേറ്റതോടെയാണ് സമാൻ പുറത്തായത്. പരുക്കേറ്റ് പുറത്തായിരുന്ന സമാനെ അവസാന നിമിഷമാണ് ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്.