ലോകത്ത് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സൂപ്പർകപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് പുതിയ ചരിത്രം എഴുതാന്‍ റൊണാൾഡോയെ സഹായിച്ചത്. നാപ്പോളിക്കെതിരായ പ്രകടനം 760 എന്ന ഗോള്‍ നേട്ടത്തിൽ റൊണാൾഡോയെ എത്തിച്ചു. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളുകൾ എന്ന റെക്കോർഡ് ആണ് റൊണാൾഡോ മറികടന്നത്.പെലെ (757), റൊമാരിയോ (743), ലയണല്‍ മെസി (719) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളവര്‍.രാജ്യത്തിനും ക്ലബുകൾക്കുമായി കളിച്ചാണ് 760 ഗോളുകൾ റൊണാൾഡോ നേടിയത്. 757 ഗോളുകൾ നേടിയ ബ്രസീൽ ഇതിഹാസം പെലെയെ റൊണാൾഡോ നേരത്തെ തന്നെ മറികടന്നിരുന്നു. സ്പോർടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾക്കും ഒപ്പം പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാൾഡോ ഇത്രയും ഗോൾ നേടിയത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/01/cristiano-ronaldo-becomes-top-goalscorer-in-football-history.jpg?resize=1200%2C642&ssl=1)