പ്രഥമ വനിതാ ഐപിഎല്ലിലെ താരലലേത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദായനയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 3.40 കോടിക്കാണ് സ്മൃതിയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നെങ്കിലും ഒടുവില്‍ 3.40 കോടിക്ക് ആര്‍സിബി മന്ദായനയെ ടീമിലെത്തിച്ചു. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കായിരുന്നു ലേലം
ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനായും ശക്തമായ ലേലം വിളി നടന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ ഹര്‍മന്‍പ്രീതിനെ സ്വന്തമാക്കാൻ രംഗത്തുവന്നു. എന്നാല്‍ ഒരു കോടി കടന്നതോടെ ബാംഗ്ലൂര്‍ പിന്‍മാറി. തുടർന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഹര്‍മന്‍പ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചു. ഒടുവില്‍ 1.80 കോടി രൂപക്ക് മുംബൈ താരത്തെ ടീമിലെത്തിച്ചു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓസ്‌ട്രേലിയന്‍ താരം എല്‍സി പെറിയെ 1.7 കോടിക്ക് സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്ലി ഗാര്‍ഡന്റെ 3.20 കോടി മുടക്കി ഗുജറാത്ത് ജയന്റ്‌സ് ടീമിലെത്തിച്ചു. ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ആര്‍ സി ബി ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം സോഫി എക്ലിസ്റ്റണെ 1.80 കോടി രൂപക്ക് യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു.
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയെ യുപി വാരിയേഴ്‌സ് സ്വന്തമാക്കി. 50 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ 2.6 കോടിക്കാണ് യുപി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ജെയന്റ്‌സ് എന്നിവര്‍ താല്‍പര്യം കാണിച്ചിരുന്നു. ഇന്ത്യന്‍ പേസര്‍ രേണുക സിംഗിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 1.5 കോടിക്കാണ് രേണുക ആര്‍സിബിയിലെത്തിയത്.