Cricket Sports

ഒന്നല്ല, രണ്ടല്ല… അഞ്ച് വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യന്‍ ടീമില്‍

റിഷഭ് പന്ത് കൂടി ടീമില്‍ എത്തുന്നതോടെ ഇന്ത്യന്‍ ടീമിലുള്ള വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം അഞ്ചായി. എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നിവര്‍ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണെങ്കില്‍ കെ.എല്‍ രാഹുല്‍, കേദാര്‍ ജാദവ് എന്നിവര്‍ പാര്‍ട് ടൈം വിക്കറ്റ് കീപ്പര്‍മാരാണ്.

വിക്കറ്റിന് പിന്നില്‍ ധോണിയുടെ വിശ്വസ്ത കരങ്ങളുള്ളിടത്തോളം മറ്റൊരു സാധ്യതയെ കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടതില്ല. പക്ഷെ 15 അംഗ ടീമില്‍ ആ ജോലി ചെയ്യാന്‍ കഴിവുള്ള 5 പേരെങ്കിലുമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ധോണിയാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൌ അണിയുന്നത്. 344 മത്സരങ്ങളുടെ അനുഭവ സന്പത്ത് മാത്രം മതി ധോണി ആ ജോലിയില്‍ കാട്ടുന്ന മികവ് വരച്ചിടാന്‍.

ഇനി പാര്‍ട്‌ടൈം ആയി വിക്കറ്റ് കീപ്പറുടെ ജോലിയേറ്റെടുക്കാന്‍ മിടുക്കുള്ളവരുടെ കാര്യം പറയാം. ധവാന് പരിക്കേറ്റതോടെ ഓപ്പണറായി എത്തിയ കെ.എല്‍ രാഹുലാണ് ഒരാള്‍. ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ കിങ്സ് ഇലവന്‌ പഞ്ചാബിന്റെ വിക്കറ്റ് കീപ്പറായിരുന്നു രാഹുല്‍. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടിയും ദൌത്യം ഏറ്റെടുത്തിട്ടുണ്ട്. കേദാര്‍ ജാദവാണ് മറ്റൊരാള്‍. ബാറ്റിങ് ഓള്‍ റൌണ്ടറാണ് ജാദവ്. ആവശ്യമെങ്കില്‍ വിക്കറ്റ് കീപ്പറുടെ റോളും നിര്‍വഹിക്കാന്‍ തയ്യാര്‍. ഐ.പി.എല്ലില്‍ പലപ്പോഴും കേദാര്‍ ജാദവ് വിക്കറ്റിന് പിന്നിലായിരുന്നു.

ഇതിനെല്ലാം പുറമെ വിക്കറ്റ് കീപ്പിങ്ങില്‍ പ്രതിസന്ധിയുണ്ടായാല്‍ ആ ജോലി ചെയ്യാന്‍ നായകന്‍ വിരാട് കൊഹ്‌ലി തന്നെ തയ്യാര്‍. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി ഒരു ഓവറില്‍ വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുത്തിരുന്നു.