Cricket Sports

ടി20 ലോകകപ്പ്: ആവേശപ്പോരാട്ടത്തിൽ വിൻഡീസ് ജയം

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം. മൂന്ന് റൺസിനാണ് വിൻഡീസ് സൂപ്പർ 12ലെ ആദ്യവിജയം. രണ്ടാമത് ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളുടെ പതിവ് രീതി മാറി ആദ്യം ബാറ്റ് ചെയ്ത ടീമിനയിരുന്നു ഇത്തവണ വിജയം.

ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനാണ് സാധിച്ചത്.

ഇതോടെ വിൻഡീസ് സെമി സാധ്യതകൾ സജീവമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടിയത്. നിക്കോളാസ് പുരാനാണ് (22 പന്തിൽ 40) അവരുടെ ടോപ് സ്‌കോറർ. ബംഗ്ലാദേശ് ബാറ്റിംഗ് നിരയിൽ ലിറ്റൺ ദാസ് (44), മഹ്മുദുള്ള (31) എന്നിവർ പ്രതീക്ഷ നൽകിയെങ്കിലും വിജയിപ്പിക്കാനായില്ല. ആന്ദ്രേ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ 13 റൺസാണ് ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 10 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.