അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുക എന്നത് പുതുമയുള്ള കാര്യമല്ല. എന്നാലത് 85ാം വയസിലായാലോ. വെസ്റ്റ്ഇന്‍ഡീസിന്റെ സെസില്‍ റൈറ്റാണ് 85ാം വയസില്‍ വിരമിക്കാനൊരുങ്ങി വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രൊഫഷണല്‍ കരിയറില്‍ ഇതുവരെ 7000 വിക്കറ്റുകള്‍ നേടിയ താരം വെസ് ഹാല്, സര് ഗാര്‍ഫീല്‍ഡ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജമൈക്കക്ക് വേണ്ടി കളിച്ച താരമാണ് സെസിൽ റൈറ്റ്.1959ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ താരം അവിടുത്തെ ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചു. 85കാരനായ സെസിൽ റൈറ്റ് രണ്ട് മില്യൺ മത്സരങ്ങൾ കളിച്ചെന്ന് സ്വയം അവകാശപെടുന്നുണ്ട്. തന്റെ 60 വർഷത്തെ കരിയറിനിടെ 5 സീസണിൽ മാത്രം 538 വിക്കറ്റ് വീഴ്ത്തിയ ചരിത്രവും സെസിൽ റൈറ്റിനുണ്ട്.
സെപ്റ്റംബർ 7ന് നടക്കുന്ന മത്സരത്തിൽ അപ്പർമില്ലിന് വേണ്ടി പെനിൻ ലീഗ് ടീമായ സ്പ്രിങ് ഹെഡിനെതിരെയാണ് സെസിൽ റൈറ്റിന്റെ അവസാന മത്സരം.