കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഓപ്പണറായി തിളങ്ങാന്‍ കഴിയാതിരുന്ന കിഷന്‍റെ സമ്മര്‍ദ്ദമകറ്റുന്നതായി ശ്രീലങ്കക്കെതിരായ അര്‍ധസെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കിഷന്‍ നിറം മങ്ങിയതോടെ മലയാളി താരം സഞ്ജു സാംസണെയും ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തിരുന്നു. ഇത് യുവതാരത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടുകയും ചെയ്തു.
ലഖ്നൗ: ടി20 ലോകകപ്പിനുള്ള(T20 World Cup) ഇന്ത്യന്‍ ടീമിലെത്താന്‍ യുവതാരങ്ങളുടെ കൂട്ടയിടിയാണിപ്പോള്‍. ഇഷാന്‍ കിഷനും സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരുമെല്ലാം ടീമിലിടം പിടിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ ലോകകപ്പില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട യുവതാരത്തിന്‍റെ പേരുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍(Wasim Jaffer).
ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയാണ്(Ishan Kishan) ലോകകപ്പില്‍ ഉറപ്പായും ഉള്‍പ്പെടുത്തണമെന്ന് ജാഫര്‍ പറയുന്നത്. ശ്രീലങ്കക്കെതിരെ 56 പന്തില്‍ 89 റണ്‍സെടുത്ത കിഷന്‍ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ഓപ്പണറായി തിളങ്ങാന്‍ കഴിയാതിരുന്ന കിഷന്‍റെ സമ്മര്‍ദ്ദമകറ്റുന്നതായി ശ്രീലങ്കക്കെതിരായ അര്‍ധസെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കിഷന്‍ നിറം മങ്ങിയതോടെ മലയാളി താരം സഞ്ജു സാംസണെയും(Sanju Samson) ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തിരുന്നു. ഇത് യുവതാരത്തിന്‍റെ സമ്മര്‍ദ്ദം കൂട്ടുകയും ചെയ്തു.