Cricket Sports

കോഹ്‌ലി എത്ര ഏകദിന സെഞ്ചുറി നേടും? വസിം ജാഫറിന്റെ പ്രവചനം

ഏകദിനത്തിലെ 42ആം സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് അഭിനന്ദന പ്രവാഹമാണ്. ഏകദിന സെഞ്ചുറികളില്‍ സച്ചിനെ കോഹ്‌ലി മറികടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കുമിനി സംശയമുണ്ടാകില്ല. സച്ചിനേയും കടന്നു പോകുന്ന കോഹ്‌ലി എത്ര സെഞ്ചുറി നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.

125 പന്തുകളില്‍ നിന്നും 14 ബൗണ്ടറിയും ഒരു സിക്‌സും 120 റണ്‍സെടുത്ത കോലി വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയം ഉറപ്പിക്കുകയും ചെയ്തു. 11 ഇന്നിംങ്‌സുകള്‍ക്കു ശേഷമായിരുന്നു കോഹ്‌ലി സെഞ്ചുറി നേടിയത്.