ആന്റിഗ്വയില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്താത്തതില്‍ വിശദീകരണവുമായി വിരാട് കോഹ്‌ലി. ഹനുമ വിഹാരിയാണ് രോഹിത് ശര്‍മ്മയുടെ പകരമായി എത്തിയത്.
ടീമിന്റെ കോമ്പിനേഷന്‍ സന്തുലിതമാക്കാനാണ് ഹനുമ വിഹാരിയെ ടീമിലുള്‍പ്പെടുത്തിയത്, ഓഫ് സ്പിന്നര്‍ ബൗളറായ വിഹാരിയെ പാര്‍ട്ട് ടൈം ബൗളറായി ഉപയോഗപ്പെടുത്താന്‍ സാധിക്കും, ടീം അംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം ഏറ്റവും നല്ലതെന്ന് തോന്നുന്ന തീരുമാനമാണ് എപ്പോഴും എടുക്കാറുള്ളത്, പുറത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും, എന്നാല്‍ എപ്പോഴും ടീമിന്റെ താത്പര്യത്തിനാണ് ഞാന്‍ മുന്‍തൂക്കം നല്‍കാറുള്ളതെന്ന് കോഹ്‌ലി പറഞ്ഞു.
ആദ്യ ഇന്നിങ്‌സില്‍ 32 റണ്‍സെ ഹനുമ വിഹാരിക്ക് എടുക്കാനായുള്ളൂ വെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിക്കടുത്ത് എത്തി. 128 പന്തില്‍ നിന്ന് 93 റണ്‍സാണ് വിഹാരി നേടിയത്. സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ വിഹാരിയെ ഹോള്‍ഡര്‍ പുറത്താക്കുകയായിരുന്നു. വിഹാരി മികച്ച ഫോമില്‍ നില്‍ക്കെ രണ്ടാം ടെസ്റ്റിലും രോഹിതിന് സാധ്യതകുറവാണ്. ഈ മാസം 30ന് ജമൈക്കയിലാണ് വിന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ്.