ക്രിക്കറ്റില്‍ റണ്‍വേട്ടയില്‍ കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ന് വെസ്റ്റിന്‍ഡീസുമായുളള മത്സരത്തിനിറങ്ങുമ്പോള്‍ താരം റണ്‍വേട്ടയില്‍ പുതിയൊരു റെക്കോര്‍ഡിനരികിലാണ്. ഇന്ന് 37 റണ്‍സ് കൂടി നേടിയാല്‍ താരത്തിന് ഏറ്റവും വേഗത്തില്‍ ഇരുപതിനായിരം റണ്‍സ് ക്ലബില്‍ അംഗത്വം നേടുന്ന ക്രിക്കറ്റ് താരമാകാം.
നേരത്തെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം ലോകകപ്പിനിടെ കോലി സ്വന്തമാക്കിയിരുന്നു. ഇന്ന് വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന് മുന്നിലുള്ളത് മറ്റൊരു അതിവേഗ റണ്‍സ് വേട്ടയുടെ റെക്കോര്‍ഡാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ്.
നിലവില്‍ 416 ഇന്നിങ്സുകളില്‍ നിന്ന് 19,963 റണ്‍സാണ് കോഹ്ലിയുടെ അക്കൗണ്ടിലുള്ളത്. ഇന്ന് 37 റണ്‍സ് കൂടി നേടിയാല്‍ താരത്തിന് റെക്കോര്‍ഡ് കുറിക്കാം. 453 ഇന്നിങ്സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിന് തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയുമാണ് കോഹ്ലിക്ക് മുന്നില്‍. നിലവില്‍ 11 താരങ്ങള്‍ മാത്രമാണ് 20,000 റണ്‍സ് ക്ലബ്ബിലുള്ളത്. സച്ചിന് തെണ്ടുല്‍ക്കറും, രാഹുല്‍ ദ്രാവിഡുമാണ് ക്ലബില്‍ അംഗത്വമുള്ള ഇന്ത്യന്‍ താരങ്ങള്‍.