ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന എഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള ടി20 പരമ്പരയില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ ടീമില്‍. രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ ഏഷ്യന്‍ ഇലവനെ വിരാട് കോഹ്ലിയും ലോക ടീമിനെ ഡുപ്ലസിയുമാണ് നയിക്കുക. മാര്‍ച്ച് 21നും 22നുമാണ് ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്മദിനവുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ താരങ്ങള്‍ക്ക് ബംഗ്ലാദേശില്‍ കളിക്കാനുള്ള അനുമതി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നല്‍കിയിരുന്നു. കോഹ്ലി, ഷമി, ധവാന്, കുല്‍ദീപ്, റിഷഭ് പന്ത്, കെ.എല്‍ രാഹുല്‍ എന്നിവരാണ് ഏഷ്യന്‍ ടീമിലുള്ളത്. കോഹ്ലിയും കെ.എല്‍ രാഹുലും ഓരോ മത്സരം വീതം കളിക്കുമെന്നും എന്നാല്‍ ഇത് ഏത് മത്സരമാണെന്നകാര്യത്തില് തീരുമാനമായിട്ടില്ലെന്നുമാണ് ബി.സി.ബി അറിയിച്ചത്.
അമിത ജോലിഭാരമാണ് ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തില്‍ വെല്ലുവിളിയാകുന്നത്. ന്യൂസിലന്റിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മാര്‍ച്ച് നാലിനാണ് അവസാനിക്കുക. മാര്‍ച്ച് 12 മുതല്‍ 18വരെ ദക്ഷിണാഫ്രിക്കയുമായുള്ള മൂന്ന് മത്സര ഏകദിന പരമ്പര. മാര്‍ച്ച് 21നും 22നുമാണ് ബംഗ്ലാദേശിലെ കളികള്‍. ഐ.പി.എല്ലാകട്ടെ മാര്‍ച്ച് 29ന് ആരംഭിക്കുകയും ചെയ്യും.
നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ പാക് താരങ്ങള്‍ ഏഷ്യന്‍ ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഏഷ്യന്‍ ഇലവന് ടീം
KL Rahul, Shikhar Dhawan, Virat Kohli, Rishabh Pant, Kuldeep Yadav, Mohammed Shami, Thisara Perera, Lasith Malinga, Rashid Khan, Mujeeb Ur Rahman, Mustafizur Rahman, Tamim Iqbal, Mushfiqur Rahim, Liton Das, Sandeep Lamichhane, Mahmudullah
ലോക ഇലവന് ടീം
Alex Hales, Chris Gayle, Faf du Plessis, Nicholas Pooran, Brendan Taylor, Jonny Bairstow, Kieron Pollard, Sheldon Cottrell, Lungi Ngidi, Andrew Tye, Mitchell McClenaghan