Cricket Sports

വിജയ് ഹസാരെ ട്രോഫി കര്‍ണാടകയ്ക്ക് ; ഫൈനലില്‍ പരാജയപെടുത്തിയത് തമിഴ്നാടിനെ

കര്‍ണാടക 2019 വിജയ് ഹസാരെ ട്രോഫി ചാമ്ബ്യന്മാര്‍. ഫൈനലില്‍ തമിഴ്നാടിനെ മഴനിയമപ്രകാരം 60 റണ്‍സിന് പരാജയപെടുത്തിയാണ് കര്‍ണാടക ചാമ്ബ്യന്മാരായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 110 പന്തില്‍ 85 റണ്‍സ് നേടിയ അഭിനവ് മുകുന്ദ്, 66 റണ്‍സ് നേടിയ അപരാജിത് എന്നിവരുടെ മികവില്‍ 252 റണ്‍സ് നേടി പുറത്തായി. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഭിമന്യു മിഥുനാണ് തമിഴ്നാടിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കിയത്.

253 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ 146 റണ്‍സ് നേടി നില്‍ക്കവെയാണ് മത്സരം മഴമൂലം തടസ്സപെട്ടത്. മഴ ശമിക്കത്തതിനെ തുടര്‍ന്ന് വി ജെ ഡി മെത്തോഡ് പ്രകാരം കര്‍ണാടകയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കര്‍ണാടകയ്ക്ക് വേണ്ടി കെ എല്‍ രാഹുല്‍ 72 പന്തില്‍ 52 റണ്‍സും മായങ്ക് അഗര്‍വാള്‍ 55 പന്തില്‍ 69 റണ്‍സും നേടി പുറത്താകാതെ നിന്നു.