മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 16 ഏകദിനങ്ങള്‍ കളിച്ച റാവു, 65 ഐ.പി.എല്‍ മത്സരങ്ങളിലും ബാറ്റേന്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ് രഞ്ജി ടീമിന്റെ നാകന് കൂടിയായിരുന്നു 37 കാരനായ റാവു. 16 ഏകദിനങ്ങളില്‍ നിന്ന് 218 റണ്‍സ് റാവു സ്വന്തമാക്കിയിട്ടുണ്ട്. ഒരു അര്‍ദ്ധ സെഞ്ച്വറിയും റാവുവിന്റെ പേരിലുണ്ട്.
അതേസമം ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ റാവുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. 2005ല്‍ ദാംബുല്ലയില്‍ ശ്രീലങ്കയ്ക്കെതിരയൊയിരുന്നു റാവുവിന്റെ അരങ്ങേറ്റം. 2006 മെയ് 23ന് വെസ്റ്റ്ഇന്‍ഡീസ് പരമ്പരയിലായിരുന്നു റാവു അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതേസമയം ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ കഴിവ് തെളിയിച്ച താരമാണ് റാവു. 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 7,081 റണ്‍സ് റാവു നേടിയിട്ടുണ്ട്.
17 സെഞ്ച്വറികളും 30 അര്‍ദ്ധ ശതകങ്ങളും ക്രെഡിറ്റിലുണ്ട്. 2008-14 സീസണുകളിലാണ് റാവു ഐപിഎല്‍ കളിച്ചത്. സണ്‍ റൈസേഴ്സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്സ്, ഡല്‍ഹി ഡയര്‍ ഡെവിള്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. അണ്ടര്‍19 ലോകകപ്പില്‍ മുഹമ്മദ് കൈഫിന്റെ നായകത്വത്തില്‍ ഇന്ത്യ കിരീടം ചൂടുമ്പോള്‍ റാവുവും ടീമിലുണ്ടായിരുന്നു.