Cricket Sports

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. സ്റ്റേഡിയത്തിന്‍റെ ആകാശ ദൃശ്യം ബി.സി.സി.ഐ പുറത്തുവിട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. ഫെബ്രുവരി 24, 25 തിയ്യതികളിലാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്.

63 ഏക്കറിലാണ് ഗുജറാത്ത് അഹമ്മദാബാദിലെ സ്റ്റേഡിയം നവീകരിച്ച് പുതുക്കി പണിയുന്നത്. വലിപ്പത്തിന്‍റെ കാര്യത്തിൽ ആസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിനെയാണ് മൊട്ടേര സ്റ്റേഡിയം മറികടക്കുക. മെൽബൺ സ്റ്റേഡിയം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. 90000 പേരെയാണ് മെൽബൺ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളുന്നത്. എന്നാല്‍ ഒരു ലക്ഷത്തി പതിനായിരം കാണികളെ ഉൾക്കൊള്ളുന്നതാണ് അഹമ്മദാബാദിലെ സ്റ്റേഡിയം.

ഇതിനോടകം തന്നെ ഇവിടെ 12 ടെസ്റ്റ് മത്സരങ്ങളും 24 ഏകദിന മത്സരങ്ങളും നടത്തിയിട്ടുണ്ട്. ഏകദേശം 700 കോടി രൂപ ചെലവഴിച്ച് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം നവീകരിക്കുകയായിരുന്നു.