Cricket Sports

അണ്ടര്‍ – 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

അണ്ടര്‍ – 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന യഷ് ധുള്ളിന്റെ ഇന്ത്യന്‍ കൗമാരപ്പടയ്ക്ക് എതിരാളി മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ്. വൈകിട്ട് 6:30ന് നോര്‍ത്ത് സൗണ്ടിലെ സര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് ഫൈനല്‍ .

ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ അണ്ടര്‍ – 19 ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യയ്ക്ക് ഇക്കുറി എതിരാളി ഇംഗ്ലണ്ടാണ്. മൂന്ന് വട്ടം ജേതാക്കളായ ഓസ്‌ട്രേലിയയെ സെമിയില്‍ 96 റണ്‍സിന് തകര്‍ത്തതിന്റെ ആവേശത്തിലാണ് യഷ് ധുൾ നായകനായ ഇന്ത്യന്‍ കൗമാരപ്പട.

ഉപനായകന്‍ ഷെയ്ഖ് റഷീദുമൊത്തുള്ള യഷ് ധുള്ളിന്റെ വീരോചിത ഇന്നിങ്‌സായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിലെ ഹൈലൈറ്റ്‌സ്. ബൗളിംഗില്‍ രവികുമാറും നിഷാന്ത് സിന്ധുവും ഹംഗാര്‍ഗെക്കറും വിക്കി ഓസ്വാളും എല്ലാം ഒന്നാന്തരം പ്രകടനമാണ് പുറത്തെടുക്കുന്നത്. കൗമാര ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും ഒടുവില്‍ കപ്പുയര്‍ത്തിയത് 2018 ല്‍ പൃഥ്വി ഷായുടെ സംഘമാണ്. ഇക്കുറി കിരീടമില്ലാതെ യഷ് ധുള്ളിന്റെ സംഘത്തിന് മടക്കമില്ല.