അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം. 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 23.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 67 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്ന അംഘ്രിഷ് രഘുവന്‍ഷിയും 49 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. അംഘ്രിഷ് രഘുവന്‍ഷി അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി വിക്കി ഒസ്ത്വാള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. കൗശല്‍ താംബെ രണ്ടു വിക്കറ്റെടുത്തു.
The India U19 team have defeated Sri Lanka in the final of the Asia Cup.
— Wisden India (@WisdenIndia) December 31, 2021
Chasing 102 for a win, the Colts in Blue were led by a brilliant unbeaten fifty from opener Angkrish Raghuvanshi. 👏#U19AsiaCup
📷 ACC pic.twitter.com/n6ECGg66dt
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരം മഴ കാരണം 38 ഓവറാക്കി ചുരുക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണെടുത്തത്. സെമിയില്‍ ബംഗ്ലാദേഷിനെ 103 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. പാകിസ്താനെ 22 റണ്‍സിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക ഫൈനലിലെത്തിയത്.